സർക്കാർ ആശുപത്രികളിൽ പൊതിച്ചോർ നൽകുന്നവരാണ് DYFI ; 2555 ദിവസങ്ങൾ കൊണ്ട് 54 ലക്ഷം പൊതിച്ചോർ; കണക്ക് പുറത്ത് വിട്ട് ചിന്ത ജെറോം

കൊല്ലം : സർക്കാർ ആശുപത്രികളിൽ പൊതിച്ചോർ നൽകുന്നു എന്ന പ്രസ്ഥാവനയ്ക്ക് ശേഷം ഇതിന്റെ കണക്ക് പുറത്ത് വിട്ട് ഡിവൈഎഫ്ഐ. കൊല്ലത്ത് നടന്ന് വരുന്ന ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണ പദ്ധതിയുടെ എട്ടാം വർഷികവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് കണക്കുകൾ പുറത്ത് വിട്ടത്.

2555 ദിവസങ്ങൾ കൊണ്ട് 54 ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്യുന്നുവെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. ഇതനുസരിച്ച് ദിവസം ശരാശരി 2000 പൊതിച്ചോർ എന്ന നിലയിൽ വിതരണം ചെയ്യാൻ സാധിച്ചു. കഴിഞ്ഞ ഏഴ് വർഷമായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറുകൾ വിതരണം ചെയ്ത് ഡിവൈഎഫ്ഐ എന്ന നാലക്ഷരം ഈ നാടിൻ്റെ സ്നേഹമായി മാറിയെന്നും ചിന്ത ജെറോം പറഞ്ഞു.

‘ജില്ലാ ആശുപത്രിയിലേക്ക് പൊതിച്ചോർ എന്ന ആവശ്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ വീടുകളിൽ എത്തുമ്പോൾ, കുടുംബാംഗങ്ങൾ ജാതിയോ മതമോ കക്ഷിരാഷ്ട്രീയമോ ഒന്നും നോക്കാതെ ആവശ്യപ്പെടുന്നതിലും കൂടുതൽ പൊതിച്ചോറുകൾ തയ്യാറാക്കി കാത്തിരിക്കാറുണ്ട്. ഡിവൈഎഫ്ഐയുടെ മാതൃകാപരമായ സന്നദ്ധ പ്രവർത്തനത്തിൻ്റെ ഏറ്റവും മികച്ച അടയാളപ്പെടുത്തലായി പൊതിച്ചോർ വിതരണം മാറി.

എതിർ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ പോലും ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം നോക്കൂ. അതുകണ്ട് പഠിക്കൂ എന്ന് യുവജന പ്രവർത്തകരോട് പറയാറുണ്ട്. വിനയത്തോടെ ഡിവൈഎഫ്ഐ ഈ സ്നേഹം ഏറ്റുവാങ്ങുന്നു. ‘ – ചിന്ത ജെറോം പ്രതികരിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments