
KeralaLoksabha Election 2024Politics
മാഹിക്കെതിരെ വിവാദ പരാമര്‍ശം : പിസി ജോര്‍ജിനെതിരെ കേസ്
മാഹി : പൊതുവേദിയില്‍ മാഹിക്കെതിരെ വിവാദ പരാമര്‍ശം . പിസി ജോര്‍ജിനെതിരെ കേസ് എടുത്ത് മാഹി പൊലീസ്. കോഴിക്കോട് നടന്ന എംടി രമേശിന്റെ ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു മാഹിയിലെ ജനങ്ങളെ അധിക്ഷേപിച്ച് കൊണ്ട് പിസി ജോര്‍ജ് സംസാരിച്ചത്.
ഇതിനെതിരെ മാഹി എംഎല്‍എ രമേശ് പറമ്ബത്ത് ഉള്‍പ്പടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. കോഴിക്കോട്-കണ്ണൂര്‍ റോഡിലെ മയ്യഴി 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോകാന്‍ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്.
ഇപ്പോള്‍ മാഹിയിലെ റോഡുകള്‍ മോദി സുന്ദരമാക്കി മാറ്റി’ -പി.സി. ജോര്‍ജ് പറഞ്ഞു. പിസി ജോര്‍ജ്ജിനെതിരെ ദേശീയ വനിതാ കമ്മീഷനും തെരഞ്ഞെടുപ്പ് കമ്മീഷനും രമേശ് പറമ്ബത്ത് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു