ടൊവിനോയൊടപ്പമുള്ള ഫോട്ടോ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം; വി.എസ്. സുനില്‍കുമാറിനെതിരെ വിമര്‍ശനം

തൃശൂര്‍: നടന്‍ ടൊവിനോ തോമസുമായുള്ള ചിത്രം തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ച തൃശൂര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ വിമര്‍ശനം.

തൃശൂരില്‍ ടൊവിനോയുടെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയാണ് വി.എസ്. സുനില്‍കുമാര്‍ അദ്ദേഹത്തെ കണ്ടതും ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. ടൊവിനോ തനിക്ക് വിജയാശംസകള്‍ നേര്‍ന്നെന്നും സുനില്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍, ടൊവിനോയൊടൊപ്പമുള്ള ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സ്ഥാനാര്‍ത്ഥികള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് താരത്തിന്റെ സോഷ്യല്‍ മീഡിയ പേജുകൡലൂടെ അറിയിപ്പ് വന്നതോടെയാണ് സുനില്‍കുമാറിന് അബദ്ധം മനസ്സിലായത്.

കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ്.വി.ഇ.ഇ.പി) അംബാസ്സഡര്‍ ആണ് താനൊന്നും ടൊവിനോ വ്യക്തമാക്കി.

ആരെങ്കിലും അതുപയോഗിക്കുന്നുവെങ്കില്‍ തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ടൊവിനോ പറഞ്ഞു. ഏവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവും ആയ തെരഞ്ഞെടുപ്പ് ആശംസിക്കുന്നു. എല്ലാ ലോക്‌സഭാ സ്ഥാനാര്‍ഥികള്‍ക്കും ആശംസകളെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

ടൊവിനോ തോമസിന്റെ എതിര്‍പ്പ് വന്നതോടെ വി.എസ് സുനില്‍കുമാര്‍ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇടത് പ്രൊഫൈലുകളില്‍ ഈ ചിത്രം ഇപ്പോഴും പ്രചരിക്കുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments