ദേശാഭിമാനിയിൽ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ലേഖനം : വിവാദത്തിലേക്ക്

തിരുവനന്തപുരം : സിപിഎമ്മിന്റെ ദിന പത്രമായ ദേശാഭിമാനി പത്രത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ലേഖനം . വിഷയം വിവാദത്തിലേക്ക്. ദേശാഭിമാനി ഇതുവരെ സമസ്തയുടെ നേതാവിനെ കൊണ്ട് റമദാൻ ലേഖനം എഴുതിയിട്ടില്ല എന്നുള്ളതും സമസ്തയുടെ ലേഖനം ദേശാഭിമാനിയുടെ മുഖ പ്രസംഗം എഡിറ്റോറിയൽ പേജിൽ നൽകാറില്ലാ എന്നതും കൊണ്ടുമാണ് വിശയം വലിയ ചർച്ചയിലേക്ക് നീങ്ങനുള്ള കാരണം.

ഇത് ആദ്യമായാണ് ദേശാഭിമാനി പത്രത്തിൽ സമസ്ത അധ്യക്ഷന്റെ ലേഖനം വരുന്നത്. ‘റംസാൻ: സാഹോദര്യത്തിന്റെ, മാനവികതയുടെ പ്രഖ്യാപനം’ എന്ന തലക്കെട്ടിലാണ് റംസാൻ വ്രതാരംഭത്തെക്കുറിച്ച് തങ്ങൾ ലേഖനം നൽകിയിരിക്കുന്നത്. ഒരു വിശ്വാസത്തിന്റെ പേരിൽ എന്നതിന് ഉപരി ഇതിന് പിന്നിലെ രാഷ്ട്രീയ പ്രധാന്യം ഏറെയാണ് എന്ന രീതിയിൽ വിഷയം വിവാദത്തിലേക്ക് കടക്കുകയാണ്.

ദേശാഭിമാനി ദിനപത്രത്തിൽ നൽകിയിരിക്കുന്ന സമസ്ത നേതാവായ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ലേഖനം റംദാനെ കുറിച്ച് വിശദീകരിതക്കുന്നതാണെങ്കിലും പാലസ്ത്രീന് ഐക്യദാർഢ്യം നൽകുന്ന രീതിയിലടക്കമാണ് ലേഖനമെന്നും അതും സിപിഎമ്മിന്റെ ദിനപത്രത്തിൽ നൽകിയിരിക്കുന്നു എന്നുമാണ് ഒരു വിഭാ​ഗം ആരോപിക്കുന്നത് .

സമസ്ത സിപിഎമ്മിനോട് അടുക്കുന്നുവെന്ന പ്രചാരണത്തിനിടയിലാണ് ജിഫ്രിമുത്തുക്കോയ തങ്ങളുടെ ദേശാഭിമാനി ലേഖനം സൂചിപ്പിക്കുന്നതെന്ന് മറ്റ് ചിലർ വാദിക്കുന്നു .സമസ്ത അധ്യക്ഷൻ്റ ആഹ്വാനം വിശ്വാസികൾക്കുള്ളതാണ് .

ദേശാഭിമാനിയുടെ വായനക്കാരോട് കൂടിയാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ സംവദിക്കുന്നത്. നിരീശ്വരവാദത്തിൻ്റെ വക്താക്കളായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമെന്ന ആക്ഷേപം ദേശാഭിമാനിയെക്കുറിച്ച് സമസ്തയ്ക്കുണ്ടായിരുന്നു, അതേ പത്രത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സമസ്ത അധ്യക്ഷൻ ലേഖനമെഴുതുന്നതിൻ്റെ രാഷ്ട്രീയം ഈ തിരഞ്ഞെടുപ്പ് കാലത്ത് പ്രസക്തമാണ്.

സാധാരണ ​ഗതിയിൽ ചന്ദ്രികയിലും സുപ്രഭാതത്തിലും എല്ലാം കണ്ട് വരുന്ന ലേഖനം ഇത്തവണ സിപിഎമ്മിന്റെ ​ദിനപത്രത്തിൽ അതും വലിയ പ്രാധാന്യത്തോടെ നൽകിയിരിക്കുന്നത് രാഷ്ട്രീയ കേരളത്തിന് വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments