തിരുവനന്തപുരം: സംസ്ഥാനത്തിന്റ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച കേരളം കേസിനുവേണ്ടി ചെലവാക്കിയ തുകകള്‍ പുറത്തുവരുന്നു.
കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനത്തിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഡ്വക്കേറ്റ് കപില്‍ സിബലിന് 75 ലക്ഷം അനുവദിച്ചു.
കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരള സര്‍ക്കാരിന്റെ പരാതിയില്‍ സുപ്രീം കോടതിയില്‍ ഹാജരായതിന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് ഫീസായി 75 ലക്ഷം അനുവദിച്ചു. ജനുവരി 12, 25 തീയതികളിലാണ് കപില്‍ സിബല്‍ കേരളത്തിനായി സുപ്രീം കോടതിയില്‍ ഹാജരായത്.
കൂടാതെ 6 കോണ്‍ഫറന്‍സിലും കപില്‍ സിബല്‍ പങ്കെടുത്തു. ഒരു തവണ വാക്കാലുള്ള ഉപദേശവും നല്‍കി. കപില്‍ സിബലിന് വക്കീല്‍ ഫീസായി 75 ലക്ഷം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 15ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ഈ മാസം 4ന് നിയമ സെക്രട്ടറി പണം അനുവദിച്ച് ഉത്തരവിറക്കി.
കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രവും ആയി ചര്‍ച്ച നടത്താനാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്രവുമായി നടന്ന ചര്‍ച്ചയില്‍ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ഇക്കാര്യം സുപ്രീം കോടതിയെ കേരളം അറിയിക്കും.