ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് 7 മാസം! കിട്ടാനുള്ളത് 11,200 രൂപ വീതം; മരുന്നിന് പോലും നിവൃത്തിയില്ലാതെ പാവങ്ങൾ കരുണയില്ലാതെ സർക്കാർ | Kerala Welfare Pension

തിരുവനന്തപുരം : ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് 7 മാസം. 1600 രൂപയാണ് പ്രതിമാസ ക്ഷേമ പെൻഷൻ. 7 മാസത്തെ കുടിശികയായി ഓരോ പെൻഷൻകാർക്കും ലഭിക്കേണ്ടത് 11,200 രൂപയാണ്. (Kerala Welfare Pension pending of 7 month)

ഒരു മാസം ക്ഷേമ പെൻഷൻ കൊടുക്കാൻ വേണ്ടത് 900 കോടി രൂപയാണ്. 6300 കോടി രൂപ ക്ഷേമ പെൻഷൻ ഇനത്തിൽ സർക്കാർ കൊടുക്കാനുണ്ട് .

ക്ഷേമ പെൻഷനെ ആശ്രയിച്ച് കഴിയുന്ന ലക്ഷകണക്കിന് ആളുകൾ ആണ് സംസ്ഥാനത്ത് ഉള്ളത്. ക്ഷേമ പെൻഷൻ കിട്ടാതെ വന്നതോടെ മരുന്നും ആഹാരവും മുടങ്ങിയവർ നിരവധിയാണ്.

2500 രൂപയായി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കും എന്നാണ് ഇടത് പ്രകടന പത്രികയിലെ വാഗ്ദാനം. എന്നാൽ ക്ഷേമപെൻഷൻ 100 രൂപ പോലും ഉയർത്തിയില്ല. കൃത്യമായി ക്ഷേമ പെൻഷൻ കൊടുക്കുന്നതിലും പരാജയപ്പെട്ടു.

ക്ലിഫ് ഹൗസിലെ കാലിതൊഴുത്തിനും ചാണക കുഴിക്ക് പോലും ലക്ഷങ്ങൾ അനുവദിക്കാൻ മടിയില്ലാത്ത ധനമന്ത്രിക്ക് ക്ഷേമപെൻഷൻ കാരോട് മുഖം തിരിച്ച് നിൽക്കുകയാണ്.

ഏറ്റവും ഒടുവിൽ നാലാം ലോക കേരള സഭ ജൂണിൽ നടത്തുമെന്ന പ്രഖ്യാപനവും വന്നു. 10 കോടിയാണ് ചെലവ്. ഇതിനെല്ലാം പണമുണ്ട്, പാവങ്ങൾക്ക് കൊടുക്കാൻ പണമില്ല എന്ന ധനകാര്യ മാനേജ്മെൻ്റാണ് ബാലഗോപാൽ പയറ്റുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments