മാധ്യമങ്ങൾ വിചാരിച്ചാലൊന്നും സിപിഎമ്മിനെ തളർത്താനാവില്ല ; ജനം സിപിഎമ്മിന് ഒപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജൻ

മുഖ്യമന്ത്രി പിണറായി വിജയനെ മാധ്യമങ്ങളാണ് കരി വാരി തേക്കാൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പടച്ച് വിടുന്ന വാർത്തകൾ ഒന്നും വില പോകില്ല. ജനം ഇപ്പോഴും മുഖ്യമന്തിക്കും പിണറായി വിജയനുമൊപ്പമാണ്. ഇതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ധാരണ . മുഖ്യമന്ത്രി ഈ കാര്യം പൊതുമധ്യത്തിൽ വിളിച്ച് പറഞ്ഞു എന്നതാണ് തമാശ.

തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് ഇത് വരെ നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സൂചിപ്പിച്ചിരിക്കുന്നത്. എന്തെല്ലാം എഴുത്തിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നത് എന്ന് മനസ്സിലായല്ലോയെന്നും അദ്ദേഹം പറഞ്ഞു.

മുഖാ മുഖത്തിന് ആളെക്കൂട്ടാൻ പെടാപ്പാടെന്ന പത്രവാർത്തയെയും മുഖ്യമന്ത്രി വിമർശിച്ചു. നവകേരള സദസ്സിൻറെ തുടർച്ചയായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഇന്ന് കണ്ണൂരിലാണ് നടക്കുന്നത്. ആദിവാസി,ദളിത് മേഖലയിലുളളവരുമായി മുഖ്യമന്ത്രി സംവദിക്കും. ഊരുമൂപ്പൻമാർ, ആദിവാസി സംഘടനാ നേതാക്കൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 1200-ഓളം പേർ പങ്കെടുക്കും.

മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ട് എന്നതാണ് ശ്രദ്ദേയം. എന്ന് വച്ചാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇപ്പോഴത്തെ ഭരണ വ്യവസ്ഥയിൽ ജനം തൃപ്തരാണെന്നാണ് പിണറായി സഖാവ് പറഞ്ഞ് വച്ചിരിക്കുന്നത്.

അതായത് കോടികൾ മുക്കാൻ വേണ്ടി കെ.റെയിൽ കൊണ്ട് വന്ന് അതിന്റെ പേരിൽ പൊതുജനങ്ങളിൽ പലരുടെയും കിടപ്പാടം വരെ ഇല്ലാതാക്കിയതും ലാവ്ലിൻ കേസിന്റെ പേരിൽ നിയമത്തെ പോലും സർക്കാർ വക തിരിച്ച് വിടുന്നതും, സർക്കാരിന്റെ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ച് ശബ്ദം ഉയർത്തുന്നവരെ സിപിഎം ​ഗുണ്ടകളെ കൊണ്ട് പ്രതിഷേധക്കാരെ തല്ലി ചതപ്പിച്ചിട്ട് അത് സിപിഎമ്മിന്റെ രക്ഷാപ്രവർത്തനമാക്കിയതും, കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യന്റെ മകൾ എന്നതിനാൽ മാത്രം ചെയ്യാത്ത ജോലിക്ക് കോടികൾ മാസാ മാസം മാസപ്പടി നൽകിയതും കേരളം സാമ്പത്തിക പ്രതിസന്ധിയിൽ ഇരിക്കുമ്പോൾ തന്നെ ധൂർത്ത് നടത്തിയതും,

കേരളീയത്തിന്റെ പേരിലും നവകേരളത്തിന്റെെ പേരിലും കോടികൾ മുക്കിയതും കാലിത്തൊഴിത്തിനും വീട്ടിലെ കർട്ടനും വേണ്ടി ലക്ഷങ്ങൾ പൊതു ഖജനാവിൽ നിന്ന് കൈയ്യിട്ട് വാരിയതും , എന്തിനേരെ പറയുന്ന സ്വന്തം പിടിപ്പ് കേട് പുറത്ത് വിടാൻ പാടില്ലാ എ്ന കാരണത്താൽ പിണറായി സർക്കാരിന്റെ ഇഷ്ടക്കാർക്ക് വേണ്ടി പിൻവാതിൽ നിയമനം സ്ഥാനക്കഴയറ്റം എന്നിവ നൽകപന്നതും മന്ത്രി കുടുംബ്തിന് സർക്കാർ വക ചിലവ് നൽകുന്നതെല്ലാം പൊതു ജനങ്ങൾക്ക് ഒരു പ്രശ്നമല്ല എന്നാണ് മുഖ്യൻ പറഞ്ഞ് വരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments