”ത്യാഗം വയറില്‍ അല്ല, മത്സ്യ മാംസാദികളില്‍ അല്ല…”; ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം

ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാക്കുകൾ വ്യാചപ്രചരണമാണെന്ന് റിപ്പോർട്ട്. ”ത്യാഗം വയറില്‍ അല്ല, മത്സ്യ മാംസാദികളില്‍ അല്ല, ഹൃദയത്തിലാണ് നോമ്പും പശ്ചാത്താപവും വേണ്ടത് ” എന്ന ആമുഖത്തോടെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന കുറിപ്പ് പാപ്പയുടെ വാക്കുകള്‍ അല്ലായെന്ന് കണ്ടത്തി .

ഫെബ്രുവരി 12ന് ഫേസ്ബുക്ക് ഉപയോക്താവായ മരിയ ബോർഗ് എന്ന പേരിലുള്ള ഐ‌ഡിയില്‍ നിന്നാണ് ആദ്യമായി വ്യാജ ഉദ്ധരണി പങ്കുവെയ്ക്കപ്പെട്ടത്. ഇത് പതിമൂവായിരത്തില്‍ അധികം പേരാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വൈകാതെ മറ്റ് അനേകം പേജുകളിലും പ്രത്യക്ഷപ്പെടുകയായിരിന്നു.

‘മരുഭൂമിയിലൂടെ ദൈവം നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു’ എന്ന പ്രമേയത്തിൽ ഊന്നിയുള്ള 2024-ലെ ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിൽ, ആരോപിക്കപ്പെടുന്ന ആ വാക്കുകൾ അദ്ദേഹം പറഞ്ഞതല്ല എന്ന് വ്യക്തമാക്കി കൊണ്ട് റോമൻ റൈറ്റ് കേരള സോഷ്യൽ മീഡിയയിൽ ഒരു വിശദീകരണ പോസ്റ്റ് പങ്ക് വച്ചിട്ടുണ്ട്.

Roman Rite – Kerala പങ്ക് വച്ച ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :-

”ത്യാഗം വയറില്‍ അല്ല, മത്സ്യ മാംസാദികളില്‍ അല്ല”; ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു
നോമ്പുകാലം ആരംഭിച്ചതിന് പിന്നാലെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വ്യാജ പ്രചരണം.

”ത്യാഗം വയറില്‍ അല്ല, മത്സ്യ മാംസാദികളില്‍ അല്ല, ഹൃദയത്തിലാണ് നോമ്പും പശ്ചാത്താപവും വേണ്ടത് ” എന്ന ആമുഖത്തോടെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന കുറിപ്പ് പാപ്പയുടെ വാക്കുകള്‍ അല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. ഫേസ്ബുക്കിലും ‘എക്സി’ലും (ട്വിറ്റര്‍) ഇംഗ്ലീഷില്‍ പ്രചരിച്ച പോസ്റ്റിന്റെ ഈ പ്രചാരണം പിന്നീട് മലയാളത്തിലും വൈറലായി മാറുകയായിരിന്നു. എന്നാല്‍ നോമ്പുകാലത്തോട് അനുബന്ധിച്ചോ മറ്റ് അവസരങ്ങളിലോ പാപ്പ ഇങ്ങനെ ഒരു ചിന്ത പറഞ്ഞിട്ടില്ലായെന്നതാണ് സത്യം.


ഫെബ്രുവരി 12ന് ഫേസ്ബുക്ക് ഉപയോക്താവായ മരിയ ബോർഗ് എന്ന പേരിലുള്ള ഐ‌ഡിയില്‍ നിന്നാണ് ആദ്യമായി വ്യാജ ഉദ്ധരണി പങ്കുവെയ്ക്കപ്പെട്ടത്. ഇത് പതിമൂവായിരത്തില്‍ അധികം പേരാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വൈകാതെ മറ്റ് അനേകം പേജുകളിലും പ്രത്യക്ഷപ്പെടുകയായിരിന്നു. പിക്ചര്‍ പോസ്റ്റുകളായും പിന്നീട് ഇത് പ്രചരിക്കപ്പെട്ടു.

എന്നാല്‍ ഈ പോസ്റ്റിന്റെ പരിഭാഷ പുതിയ ആശയങ്ങളുമായി മലയാളത്തില്‍ ആരോ പങ്കുവെച്ചതോടെ ആയിരങ്ങളാണ് വ്യാജ കുറിപ്പ് വാട്സാപ്പിലും ഫേസ്ബുക്കിലും നവമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments