KeralaPolitics

ആദ്യം കൊല്ലാൻ വിടും; പിന്നെ കൊന്നവരെ കൊല്ലും; ടിപി കേസിലെ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായ കുഞ്ഞനന്തന്റെ ; മരണത്തിൽ ദുരൂഹതയാരോപിച്ച് കെഎം ഷാജി

മലപ്പുറം : ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി പികെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരുഹതയാരോപിച്ച് ലീഗ് നേതാവ് കെഎം ഷാജി. കണ്ണൂരിൽ സിപിഎം നടത്തിയിട്ടുള്ള എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതികൾ പിന്നീട് കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്നതാണ് ഇതിന് കാരണം.

ഫസൽ വധക്കേസിലും ഷുക്കൂർ വധക്കേസിലും ഇതുതന്നെയാണ് നടന്നത്. ഫസൽ വധക്കേസിലെ മുഖ്യപ്രതിയെ കൊന്നതും സിപിഎം തന്നെയാണെന്നും കെഎം ഷാജി പറഞ്ഞു. കൊണ്ടോട്ടിയിൽ നടന്ന ലീഗ് സമ്മേളനത്തിനിടെയായിരുന്നു ഷാജിയുടെ വെളിപ്പെടുത്തൽ.

ഭക്ഷ്യ വിഷബാധയേറ്റാണ് കുഞ്ഞനന്തൻ മരിച്ചത്. ടിപി ചന്ദ്രശേഖരൻ കൊലക്കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായിരുന്നു കുഞ്ഞനന്തൻ. കേസിൽ ഉന്നതരുടെ പങ്ക് കുഞ്ഞനന്തന് അറിയാമായിരുന്നുവെന്നും ഷാജി വ്യക്തമാക്കി.

‘ടിപി കേസിൽ നേതാക്കളിലേക്ക് എത്താനുള്ള മുഖ്യകണ്ണിയായിരുന്നു കുഞ്ഞനന്തൻ. ഭക്ഷ്യവിഷബാധയേറ്റാണ് കുഞ്ഞനന്തൻ മരിച്ചത്. കണ്ണൂരിൽ ഇതു പതിവാണ്. എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ പിന്നീട് കൊല്ലപ്പെടും. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് ഇവരെ കൊല്ലുന്നത്.

ഫസൽ വധക്കേസിലും ഷുക്കൂർ വധക്കേസിലുമെല്ലാം ഇതുതന്നെയാണ് നടന്നത്. ഫസലിന്റെ കൊലക്കേസിലെ മൂന്ന് പ്രതികളും കൊല്ലപ്പെട്ടു. ഇവരെ കൊന്നത് സിപിഎം തന്നെയാണ്. ആദ്യം കുറച്ചു പേരെ കൊല്ലാൻ വിടും. പിന്നീട് അവരിൽ നിന്നും രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ സിപിഎം തന്നെ കൊല്ലും. ഷുക്കൂർ വധക്കേസിലെ മുഖ്യപ്രതിയെ ആത്മഹത്യ ചെയ്ത നിലിയിലാണ് കണ്ടെത്തിയത്’- ഷാജി വ്യക്തമാക്കി.

ജയിൽ ശിഷ അനുഭവിക്കുന്നതിനിടയിലാണ് കുഞ്ഞനന്തൻ ഭക്ഷ്യവിഷബാധയേറ്റ് കൊല്ലപ്പെട്ടത്. കേസിൽ 13-ാം പ്രതിയായിരുന്നു കുഞ്ഞനന്തൻ. എന്നാൽ, ഇയാൾ നിരപരാധിയാണെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *