News

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴയിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ആഗസ്ത് 30) അവധി

ആലപ്പുഴ: ലോകപ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി, 2025 ഓഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേരത്തെ ആലപ്പുഴയിലെ അഞ്ച് താലൂക്കുകൾക്ക് മാത്രമായിരുന്ന പ്രാദേശിക അവധി ഇപ്പോൾ ജില്ലയിലെ എല്ലാ താലൂക്കുകളിലേക്കും വ്യാപിപ്പിച്ചു.

​ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ എന്നീ താലൂക്കുകൾക്ക് ആദ്യഘട്ടത്തിൽ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ മാവേലിക്കര താലൂക്കിലും അവധി നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു.

​ഈ വർഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നും വൻതോതിൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി വള്ളംകളിയോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരികയാണ്.