CrimeNews

പ്രണയവിവാഹത്തിന് മൂന്നുമാസത്തെ ആയുസ്സ് മാത്രം; നിലമ്പൂരിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

നിലമ്പൂർ: മലപ്പുറം നിലമ്പൂരിനെ നടുക്കി നവദമ്പതികളുടെ ദാരുണാന്ത്യം. മൂന്നു മാസം മുൻപ് പ്രണയിച്ച് വിവാഹിതരായ യുവാവിനെയും യുവതിയെയുമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലമ്പൂർ മണലോടി സ്വദേശി രാജേഷ് (23), എരുമമുണ്ട സ്വദേശിനി അമൃത കൃഷ്ണ (19) എന്നിവരാണ് മരിച്ചത്.

ഭർത്താവായ രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും, ഭാര്യ അമൃതയെ തൂങ്ങിയ നിലയിലുമാണ് വീട്ടിൽ കണ്ടെത്തിയത്. രാജേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അയൽവാസികൾ എത്തിയപ്പോൾ ചെറിയ അനക്കമുണ്ടായിരുന്ന അമൃതയെ ഉടൻതന്നെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്നു മാസം മുൻപായിരുന്നു ഇവരുടെ പ്രണയവിവാഹം. സംഭവത്തിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് നാടും ബന്ധുക്കളും. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.