Job Vacancy

ആലപ്പുഴയിൽ പട്ടിപിടുത്തക്കാരുടെ ഒഴിവുകൾ

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതിക്കായി എല്ലാ ഗ്രാമപഞ്ചായത്തിലും നായ പിടുത്തക്കാരെ നിയമിക്കുന്നു. 50 വയസ്സിനു താഴെ പ്രായമുള്ള, ശാരീരിക ക്ഷമതയുള്ള യുവതി, യുവാക്കൾക്ക് സൗജന്യ പരിശീലനം നൽകുന്നു.

വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ പഞ്ചായത്ത് അടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപ്പര്യമുള്ളവർക്ക് അടുത്തുള്ള പഞ്ചായത്തിലോ മൃഗാശുപത്രിയിലോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0477-2252496, 9446588195 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.