
പാലക്കാട്: വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. സുൽത്താൻ ബത്തേരി സ്വദേശി അജിത് കുമാറാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 1.1 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.
സേലത്ത് നിന്ന് വാങ്ങിയ ഹാഷിഷ് ഓയിൽ എറണാകുളത്തേക്ക് കടത്താനായിരുന്നു ശ്രമം. കൊച്ചിയിലെ ആവശ്യക്കാർക്ക് വിൽപന നടത്താനാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. പിടിയിലായ അജിത് കുമാർ മുൻപും സമാനമായ ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ലഹരിക്കടത്ത് ശൃംഖലയിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.