EducationNews

സി എച്ച് മുഹമ്മദ് കോയ പരീക്ഷിച്ചു വേണ്ടെന്നു വച്ച സ്കൂൾ കലണ്ടർ പരിഷ്കാരം വീണ്ടും നടപ്പാക്കാൻ വി ശിവൻകുട്ടി

തിരുവനന്തപുരം: പരീക്ഷകൾ കഴിഞ്ഞ് സ്കൂളുകൾ അടച്ച ശേഷം മഴക്കാലം പരിഗണിച്ച് ജൂണിൽ വീണ്ടും അടച്ചിടുന്ന വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. എന്നാൽ, ഈ ആശയം മുൻപ് സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ നടപ്പാക്കി പരാജയപ്പെട്ടതാണെന്ന് ചരിത്രം ഓർമ്മിപ്പിക്കുന്നുവെന്ന് അഡ്വ. എ ജയശങ്കർ.

1970-ൽ വാർഷിക പരീക്ഷ കഴിഞ്ഞ് മാർച്ച് 31-ന് സ്കൂളുകൾ അടച്ചു. ഒരു മാസത്തിനുശേഷം വീണ്ടും തുറന്നെങ്കിലും മഴക്കാലം കാരണം ജൂണിൽ വീണ്ടും അടച്ചിടേണ്ടി വന്നു. ജൂലൈ പകുതിയോടെയാണ് പിന്നീട് സ്കൂളുകൾ തുറന്നത്. ഇതോടെ അടുത്ത വർഷം ഈ പരിഷ്കരണത്തിൽ നിന്ന് പിൻമാറി പഴയ രീതിയിലേക്ക് മടങ്ങി.

സി എച്ച് മുഹമ്മദ് കോയയെപ്പോലെയല്ല ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയായ വി ശിവൻകുട്ടി, അതിനാൽ ഈ പരീക്ഷണം ഒന്നുകൂടി നടത്തുന്നതിൽ തെറ്റില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. പരാജയങ്ങൾ വിജയത്തിലേക്കുള്ള മുന്നോടിയാണെന്ന പ്രതീക്ഷയിലാണ് ശിവൻകുട്ടിയുടെ പുതിയ നീക്കങ്ങൾ എന്ന് ജയശങ്കർ ഫേസ് ബുക്കിൽ കുറിച്ചു.