World

യുദ്ധം മിഡില്‍ ഈസ്റ്റിനപ്പുറത്തേയ്ക്കും വ്യാപിക്കും, മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്റാന്‍: ഇസ്രായേല്‍ നടത്തുന്ന യുദ്ധം മിഡില്‍ ഈസ്റ്റിനപ്പുറത്തേയ്ക്ക് വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ വിദേശ കാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. യുദ്ധം വികസിക്കുകയാണെങ്കില്‍, അതിന്റെ ദോഷകരമായ ഫലങ്ങള്‍ പശ്ചിമേഷ്യ മേഖലയില്‍ മാത്രം പരിമിതപ്പെടില്ല. അത് ലോകത്തിന്‍രെ പല ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കും. 2023 ഒക്ടോബറില്‍ ഇസ്രയേലിനെതിരെ ഞെട്ടിക്കുന്ന ആക്രമണം ആരംഭിച്ചതു മുതല്‍ ഇറാന്‍ പിന്തുണയുള്ള ഫലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസിനെതിരെ ഇറാന്റെ ബദ്ധശത്രുവായ ഇസ്രായേല്‍ ഗാസ മുനമ്പില്‍ യുദ്ധം നടത്തുകയാണ്.

മാത്രമല്ല , ഇറാന്റെയും ഹിസ്ബുള്ളയുടെയുമെല്ലാം തലവന്‍മാരെയും കമാന്‍ഡോമാരെയുമടക്കം ഇസ്രായേല്‍ കൊന്നൊടുക്കി. അതിനിടയില്‍ വെടി നിര്‍ത്തലിനെ പറ്റി ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്‌തെങ്കിലും ഇതുവരെ പ്രഖ്യാപനമൊന്നും നടന്നിട്ടില്ല. മാത്രമല്ല, ഇറാന്‍ ട്രംപിനോട് വെടിനിര്‍ത്തലിനുള്ള സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *