NewsTravel

ഓണത്തിന് സ്പെഷ്യൽ ട്രെയിൻ; ചെന്നൈ-കൊല്ലം, ചെന്നൈ-കോട്ടയം സർവീസുകളുടെ സമയക്രമം അറിയാം

ചെന്നൈ: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുതിയ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈയിൽ നിന്ന് കൊല്ലത്തേക്കും കോട്ടയത്തേക്കും തിരിച്ചും സേലം, ഈറോഡ്, പാലക്കാട് വഴിയാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക.

പ്രത്യേക ട്രെയിനുകളുടെ സമയക്രമം

1. ചെന്നൈ സെൻട്രൽ – കൊല്ലം സ്പെഷ്യൽ (06119)

  • സർവീസ്: ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 10 വരെയുള്ള ബുധനാഴ്ചകളിൽ.
  • സമയം: ചെന്നൈയിൽ നിന്ന് വൈകിട്ട് 3:10-ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെ 6:20-ന് കൊല്ലത്ത് എത്തും.

2. കൊല്ലം – ചെന്നൈ സെൻട്രൽ സ്പെഷ്യൽ (06120)

  • സർവീസ്: ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 11 വരെയുള്ള വ്യാഴാഴ്ചകളിൽ.
  • സമയം: കൊല്ലത്ത് നിന്ന് രാവിലെ 10:45-ന് പുറപ്പെട്ട്, പിറ്റേന്ന് പുലർച്ചെ 3:30-ന് ചെന്നൈയിൽ എത്തും.

3. ചെന്നൈ സെൻട്രൽ – കോട്ടയം സ്പെഷ്യൽ (06111)

  • സർവീസ്: ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 9 വരെയുള്ള ചൊവ്വാഴ്ചകളിൽ.
  • സമയം: ചെന്നൈയിൽ നിന്ന് രാത്രി 11:20-ന് പുറപ്പെട്ട്, പിറ്റേന്ന് ഉച്ചയ്ക്ക് 1:30-ന് കോട്ടയത്ത് എത്തും.

4. കോട്ടയം – ചെന്നൈ സെൻട്രൽ സ്പെഷ്യൽ (06112)

  • സർവീസ്: ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 10 വരെയുള്ള ബുധനാഴ്ചകളിൽ.
  • സമയം: കോട്ടയത്ത് നിന്ന് വൈകിട്ട് 6-ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെ 11:35-ന് ചെന്നൈയിൽ എത്തും.

ഓണക്കാലത്ത് ചെന്നൈയിൽ നിന്നും മറ്റ് തമിഴ്‌നാട് നഗരങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാർക്ക് ഈ പ്രത്യേക സർവീസുകൾ വലിയ ആശ്വാസമാകും.