
മുകേഷിനോ ആകാശിനോ അല്ല, ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാർ നിത അംബാനിക്ക്; വില 100 കോടി!
മുംബൈ: ഇന്ത്യയിലെ ഏറ്റവും വിലയേറിയതും ആഡംബരപൂർണ്ണവുമായ കാറിന്റെ ഉടമ മുകേഷ് അംബാനിയല്ല, മറിച്ച് അദ്ദേഹത്തിന്റെ ഭാര്യയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ നിത അംബാനിയാണെന്ന് റിപ്പോർട്ട്. 100 കോടി രൂപ വിലമതിക്കുന്ന ഓഡി ഓഡി എ9 ചാമിലിയൻ (Audi A9 Chameleon) എന്ന അപൂർവ കാറാണ് നിത അംബാനിയുടെ ഗാരേജിലെ പുതിയ താരം.
നിറം മാറുന്ന ‘മായാവി’
ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത, ഒരു ബട്ടൺ അമർത്തിയാൽ അതിന്റെ നിറം മാറ്റാൻ കഴിയുമെന്നതാണ്. ഇലക്ട്രോണിക് പെയിന്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ലോകത്ത് ആകെ 11 യൂണിറ്റുകൾ മാത്രം വിറ്റഴിച്ചിട്ടുള്ള ഈ കാർ, ലോകത്തിലെ തന്നെ ഏറ്റവും അപൂർവമായ കാറുകളിലൊന്നാണ്.

കരുത്തും ഡിസൈനും
അതിശയകരമായ രൂപകൽപ്പന മാത്രമല്ല, കരുത്തിലും ഈ കാർ ഒട്ടും പിന്നിലല്ല. 600 ഹോഴ്സ്പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 4.0 ലിറ്റർ വി8 എഞ്ചിനാണ് ഓഡി ഓഡി എ9 ചാമിലിയന് കരുത്തേകുന്നത്. രണ്ട് ഡോറുകളുള്ള ഈ കാറിന് ഏകദേശം 5 മീറ്റർ നീളമുണ്ട്. സാധാരണ ആഡംബര കാറുകളിൽ നിന്ന് വ്യത്യസ്തമായി, ഒറ്റ പീസിലുള്ള വിൻഡ്ഷീൽഡും റൂഫുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
അംബാനി കുടുംബത്തിന്റെ ആഡംബര ജീവിതശൈലിയുടെയും ആഗോള സ്വാധീനത്തിന്റെയും ഏറ്റവും പുതിയ ഉദാഹരണമാണ് നിത അംബാനിയുടെ ഈ പുതിയ വാഹനം.