EducationNews

ഹയർസെക്കൻഡറി ചോദ്യപേപ്പർ ചോർന്നത് 3 തവണ, 5 ലക്ഷം പിഴ ഈടാക്കി: മന്ത്രിയുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പർ ഇതുവരെ ചോർന്നിട്ടില്ലെന്നും എന്നാൽ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ മുൻകാലങ്ങളിലായി മൂന്ന് തവണ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും നടന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എ.പി. അനിൽകുമാർ എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ സുപ്രധാന വെളിപ്പെടുത്തൽ.

മന്ത്രിയുടെ മറുപടി പ്രകാരം, മൂന്ന് പ്രധാന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്:

മലപ്പുറം കുഴിമണ്ണ (2020):
കുഴിമണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഇംഗ്ലീഷ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി വിഷയങ്ങളുടെ ചോദ്യപേപ്പറുകൾ മോഷണം പോയി 2020 ഡിസംബറിൽ നടന്ന ഒന്നാം വർഷ ഇംപ്രൂവ്‌മെൻറ് പരീക്ഷയുടെ ഇംഗ്ലീഷ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി വിത്ത് എഎഫ്എസ് വിഷയങ്ങളുടെ ചോദ്യപേപ്പറുകൾ മലപ്പുറം കുഴിമണ്ണ ജി.എച്ച്.എസ്.എസിൽ നിന്നും മോഷണം പോകുകയുണ്ടായി.

ഇടമൺ വിഎച്ച്എസ്ഇ (2023):
ഇടമൺ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷാ നടത്തിപ്പിലെ പിഴവ് മൂലം ചോദ്യപേപ്പറുകൾ മാറി നൽകി. ഇതോടെ ചോദ്യപേപ്പർ പുറത്താവുകയും പുതിയത് അച്ചടിച്ച് വിതരണം ചെയ്യേണ്ടി വരികയും ചെയ്തു 023 മാർച്ച് മാസത്തിൽ നടത്തിയ വൊക്കേഷണൽ ഹയർസെക്കന്ററി പൊതു പരീക്ഷയിൽ ഇടമൺ വി.എച്ച്.എസ്. സ്കൂളിൽ… ചോദ്യപേപ്പറുകൾ മാറി നൽകുകയും അപ്രകാരം ചോദ്യപേപ്പർ പുറത്താകുകയും ചെയ്തിരുന്നു.

യൂട്യൂബ് വഴി പ്രചാരണം (2024):
2024 ഡിസംബറിൽ നടന്ന അർദ്ധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ യൂട്യൂബിലൂടെ പ്രചരിച്ചു. 2024 ഡിസംബറിൽ നടന്ന അർദ്ധവാർഷികപരീക്ഷയുടെ ചോദ്യപേപ്പർ യൂട്യൂബിലൂടെ പ്രചരിക്കുകയുണ്ടായി.

സ്വീകരിച്ച നടപടികൾ

കുഴിമണ്ണ സംഭവം: സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പിന്നീട് ഇവരെ സർവീസിൽ തിരികെ പ്രവേശിപ്പിച്ചു ഇതുമായി ബന്ധപ്പെട്ട് 4 പേരെ സസ്പെൻഡ് ചെയ്യുകയുണ്ടായി… നടപടി നിലനിർത്തിക്കൊണ്ട് സേവനത്തിലേക്ക് പുനഃപ്രവേശിപ്പിച്ചിട്ടുണ്ട്.

ഇടമൺ സംഭവം: ചോദ്യപേപ്പർ വീണ്ടും അച്ചടിച്ച വകയിൽ സർക്കാരിനുണ്ടായ 5,11,936 രൂപയുടെ നഷ്ടം, പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തിയ ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരിൽ നിന്ന് ഈടാക്കി സർക്കാരിന് ചെലവായ തുകയായ 5,11,936 രൂപ… വിധു. കെ യിൽ നിന്നും അതുപോലെ… റഹീം.എച്ച്-ൽ നിന്നും ഈടാക്കിയിരുന്നു. ചീഫ് സൂപ്രണ്ടായിരുന്ന അധ്യാപകനെ സസ്പെൻഡ് ചെയ്യുകയും പ്രിൻസിപ്പൽ ഇൻ-ചാർജ് സ്ഥാനത്ത് നിന്ന് തരം താഴ്ത്തുകയും ചെയ്തു. പിന്നീട് ഹൈക്കോടതി ഉത്തരവ് പ്രകാരം ഇദ്ദേഹത്തെ സർവീസിൽ തിരികെ പ്രവേശിപ്പിച്ചു.

യൂട്യൂബ് ചോർച്ച: ഈ സംഭവത്തിൽ പോലീസ് ക്രൈംബ്രാഞ്ചും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിയോഗിച്ച കമ്മീഷനും അന്വേഷണം നടത്തിവരികയാണ് യൂട്യൂബിലൂടെ പ്രചരിച്ചതിനെത്തുടർന്ന് പോലീസ് ക്രൈം ബ്രാഞ്ച് അന്വേഷണവും, പൊതുവിദ്യാഭ്യാസ ഡയറക്ടർ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ നേതൃത്വത്തിലുള്ള അന്വേഷണവും നടന്നുവരുന്നു.