
Education
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു; പ്രവേശനം ജൂലൈ 4 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാതിരിക്കുകയോ, അപേക്ഷിക്കാൻ കഴിയാതെ പോകുകയോ ചെയ്ത വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള അലോട്ട്മെന്റാണിത്. ഫലം ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റായ hscap.kerala.gov.in
ൽ ലഭ്യമാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള പ്രവേശനം ജൂലൈ 4 രാവിലെ 10 മണിക്ക് ആരംഭിച്ച് ജൂലൈ 8 വൈകിട്ട് 4 മണിക്ക് അവസാനിക്കും.
അലോട്ട്മെന്റ് എങ്ങനെ പരിശോധിക്കാം?
hscap.kerala.gov.in
എന്ന വെബ്സൈറ്റ് സന്ദർശിക്കുക.- ഹോം പേജിലെ ‘Candidate Login-SWS’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് ‘Supplementary Allot Results’ എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് വിവരങ്ങൾ അറിയാം.
പ്രവേശനത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന ‘അലോട്ട്മെന്റ് ലെറ്റർ’ പ്രിന്റെടുക്കണം. ആവശ്യമെങ്കിൽ, അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് വാങ്ങാവുന്നതാണ്.
- രക്ഷകർത്താവിനോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളുമായി അലോട്ട്മെന്റ് ലെറ്ററിൽ പറഞ്ഞിരിക്കുന്ന സ്കൂളിൽ കൃത്യസമയത്ത് ഹാജരാകണം.
- അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്.
മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള (MRS) സപ്ലിമെന്ററി അലോട്ട്മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർ അലോട്ട്മെന്റുകളെക്കുറിച്ചുള്ള വിവരങ്ങൾ ജൂലൈ 9-ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.