
നിലമ്പൂരിൽ ആവേശപ്പോര്: ആര്യാടൻ ഷൗക്കത്ത് മുന്നിൽ, തൊട്ടുപിന്നാലെ സ്വരാജ്; അൻവറിനും മികച്ച തുടക്കം
നിലമ്പൂർ: വാശിയേറിയ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് വ്യക്തമായ മുൻതൂക്കം. ആദ്യ മൂന്ന് റൗണ്ടുകൾ എണ്ണിത്തീർന്നപ്പോൾ 1447 വോട്ടുകളുടെ ലീഡാണ് ഷൗക്കത്ത് നിലനിർത്തുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ് തൊട്ടുപിന്നാലെയുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
വോട്ടെണ്ണലിന്റെ രണ്ടാം ഘട്ടം പൂർത്തിയായപ്പോൾ ആര്യാടൻ ഷൗക്കത്തിന് 7815 വോട്ടുകൾ ലഭിച്ചു. എം. സ്വരാജ് 6368 വോട്ടുകളും പി.വി. അൻവർ 3221 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് ഉൾപ്പെടെ പത്ത് സ്ഥാനാർത്ഥികളാണ് നിലമ്പൂരിൽ ജനവിധി തേടുന്നത്.
സംസ്ഥാനം ഉറ്റുനോക്കുന്ന നിലമ്പൂരിലെ ഓരോ റൗണ്ടിലെയും ഫലങ്ങൾ പുറത്തുവരുമ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ വർധിക്കുകയാണ്. വരും റൗണ്ടുകളിലെ വോട്ടുനിലകൾ നിർണ്ണായകമാകും.
ഇതോടൊപ്പം, ഗുജറാത്തിലെ കാഡി, വിസാദർ, പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ജ് എന്നീ നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്ന് പ്രഖ്യാപിക്കും.
