
തിരുവനന്തപുരം ജില്ലയിലെ വക്കത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വക്കം സ്വദേശിയും ഫാർമേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരനുമായ അനിൽകുമാർ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിൻ (25), ആകാശ് (22) എന്നിവരാണ് മരിച്ചത്.
ഇവരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി. കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ജീവനൊടുക്കിയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരുന്നു.