Job Vacancy

അക്കൗണ്ടൻ്റ്, ഓവർസിയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റൻറ്, ഓവർസിയർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

തസ്തികകളും യോഗ്യതകളും:

  1. അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റൻറ്:
    • ഗവൺമെൻ്റ് അംഗീകൃത ബികോം ബിരുദം.
    • ഗവൺമെൻ്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി.ജി.ഡി.സി.എ.
  2. ഓവർസിയർ:
    • ഗവൺമെൻ്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മൂന്നുവർഷത്തെ പോളിടെക്നിക് സിവിൽ ഡിപ്ലോമ.
    • അല്ലെങ്കിൽ, ഗവൺമെൻ്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ടുവർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ്.

അപേക്ഷിക്കേണ്ട വിധം:

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷകൾ ജൂൺ 12, ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി സമർപ്പിക്കണം.

അപേക്ഷകൾ തപാൽ വഴിയോ, നേരിട്ടോ താഴെ പറയുന്ന വിലാസത്തിൽ എത്തിക്കാവുന്നതാണ്: സെക്രട്ടറി, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്, എസ്.എൻ പുരം പി.ഒ, ആലപ്പുഴ – 688582

ഇമെയിൽ ആയും അപേക്ഷകൾ അയക്കാം. ഇമെയിൽ വിലാസം: kanjikuzhygp@gmail.com

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 0478-2081173, 9496043629