Malayalam Media LIve

പ്രൈമറി സ്കൂളുകളിൽ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപക നിയമനം: ഇന്റർവ്യൂ ജൂൺ 10ന് ആലപ്പുഴയിൽ

ആലപ്പുഴ: സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാശേഷി വർദ്ധിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ‘ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമി’ലേക്ക് റിസോഴ്സ് അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട വാക്ക്-ഇൻ-ഇന്റർവ്യൂ ജൂൺ 10-ന് രാവിലെ 11 മണിക്ക് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ (കളക്ടറേറ്റിന് സമീപം) വെച്ച് നടക്കും.

അടിസ്ഥാന യോഗ്യത:

  • ബി.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് / ലിറ്ററേച്ചർ / ഫംഗ്ഷണൽ)
  • ടി.ടി.സി / ഡി.എഡ് / ഡി.എൽ.എഡ് അല്ലെങ്കിൽ ഇംഗ്ലീഷിലുള്ള ബി.എഡ്

അഭിലഷണീയമായ യോഗ്യതകൾ:

  • എം.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് / ലിറ്ററേച്ചർ / ഫംഗ്ഷണൽ)
  • അസാപ് (ASAP) സ്കിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് പരിശീലനം
  • അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് അഥവാ ഡിപ്ലോമ

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം അഭിമുഖത്തിന് കൃത്യസമയത്ത് ഹാജരാകേണ്ടതാണ്.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ നഴ്സിംഗ് അസിസ്റ്റന്റ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി – ജൂൺ 21 വൈകിട്ട് 4. വിവരങ്ങൾക്കും അപേക്ഷ ഫോമിനും www.rcctvm.org / www.rcctvm.gov.in സന്ദർശിക്കുക. ഫോൺ: 0471 2442541.