FinanceNationalNews

ക്ഷാമബത്ത 2 ശതമാനം അനുവദിച്ച് ബീഹാർ ; ഇതോടെ ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി ബീഹാർ

ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി ബീഹാറും. 2025 ജനുവരി 1 പ്രാബല്യത്തിലെ 2 ശതമാനം ക്ഷാമബത്ത അനുവദിച്ചതോടെയാണ് ബീഹാർ ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി മാറിയത്.

മെയ് 16 ന് മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ യോഗത്തിലാണ് ക്ഷാമബത്ത അനുവദിക്കാനുള്ള തീരുമാനം ഉണ്ടായത്. കുടിശിക പണമായി നൽകും.5 ലക്ഷം ജീവനക്കാർക്കും 6 ലക്ഷം പെൻഷൻകാർക്കും ക്ഷാമബത്ത ഉയർത്തിയതിൻ്റെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി നിതിഷ് കുമാർ പറഞ്ഞു.

ഒരു മാസത്തിനിടയിൽ കാശ്മീർ, മധ്യപ്രദേശ്, തമിഴ്നാട്, അരുണാചൽ പ്രദേശ്, ഹരിയാന സർക്കാരുകൾ ക്ഷാമബത്ത കുടിശിക മുഴുവനും കൊടുത്തിരുന്നു.

അതേ സമയം ക്ഷാമബത്ത കൊടുക്കാത്ത സംസ്ഥാനങ്ങളിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. 18 ശതമാനമാണ് കേരളത്തിലെ ക്ഷാമബത്ത കുടിശിക .എല്ലാ സംസ്ഥാനങ്ങളും പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക നൽകുമ്പോൾ പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത ഏക സംസ്ഥാനവും കേരളം ആണ്.