FinanceNews

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടക 35 കോടി! പിണറായിയുടെ ധൂർത്തുകളും 6 ലക്ഷം കോടി കട ബാധ്യതയും Ep 4

മുൻ മുഖ്യമന്ത്രിമാരിൽ നിന്ന് ഏറെ വ്യത്യസ്തനാണ് പിണറായി വിജയൻ. യാത്രക്ക് ഹെലികോപ്റ്റർ വാടകക്ക് എടുത്ത സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി. ഏറ്റവും ധൂർത്ത് നടത്തിയ മുഖ്യമന്ത്രി എന്ന പേരിലാകും പിണറായി അറിയപ്പെടുക. പിണറായിയുടെ ഹെലികോപ്റ്ററിന്റെ വാടക മാത്രം 35 കോടി .

ഈ ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി എവിടെയൊക്കെ സഞ്ചരിച്ചെന്ന നിയമസഭ ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി രസകരമായിരുന്നു. അതിൻ്റെ ഉത്തരം പറഞ്ഞാൽ തന്റെ സുരക്ഷയെ ബാധിക്കും – ഇതായിരുന്നു പിണറായിയുടെ മറുപടി.

2020 ൽ ആണ് മുഖ്യമന്ത്രി യാത്രക്ക് ഹെലികോപ്റ്റർ വാടകക്ക് എടുത്തത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തെ ഹെലികോപ്റ്റർ വാടക 22 കോടി രൂപ. തുടർഭരണം ലഭിച്ച് 2 വർഷത്തിനു ശേഷമാണ് ഹെലികോപ്റ്റർ വാടകക്ക് എടുക്കാൻ വീണ്ടും തീരുമാനിച്ചത്. 80 ലക്ഷം രൂപയാണ് മാസവാടക. മാസം 25 മണിക്കൂർ പറക്കാൻ ആണ് 80 ലക്ഷം രൂപ മാസ വാടക. പിന്നിടുള്ള ഓരോ മണിക്കൂറിനും 90000 രൂപ വീതം വാടക നൽകണം. ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ വാടകയായി നൽകിയത് 13 കോടി.

കേരളം 6 ലക്ഷം കോടി കടബാധ്യതയിലേക്ക് എത്തിയത് ഇങ്ങനെ ചെറുതും വലുതുമായ നിരവധി ധൂർത്തുകളിലൂടെയാണ്. ഖജനാവിലെ പണം ചോരുന്ന വഴികളും ധൂർത്തുകളും ആയി മലയാളം മീഡിയ ലൈവ് യാത്ര തുടരുന്നു.