
ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇവരിൽ ആരാണ് കേമൻ എന്നതിന് ഫുട്ബോൾ പ്രേമികൾക്ക് ഇടയിൽ അഭിപ്രായ വ്യത്യാസം ഉറപ്പ്. കരിയറിന്റെ അവസാനഘട്ടത്തിലാണ് ഇരുവരും എങ്കിലും മിന്നുന്ന ഫോമിലാണ് അവർ ഇപ്പോഴും.
തന്റെ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി മെസി അടിച്ചു കൂട്ടിയത് 47 ഗോളുകളാണ്. ഒപ്പം 21 അസിസ്റ്റും. തന്റെ ക്ലബ്ബായ അൽ നാസറിന് വേണ്ടി റൊണാൾഡോ അടിച്ചു കുട്ടിയത് 99 ഗോളും. 111 മൽസരങ്ങളിൽ നിന്നാണ് റൊണാൾഡോയുടെ 99 ഗോളുകൾ.
കഴിഞ്ഞ പത്ത് വർഷത്തെ കണക്ക് എടുത്താൽ മെസിയേക്കാൾ കൂടുതൽ ഗോളുകൾ അടിച്ചത് റൊണാൾഡോയാണ്. 40 ഗോളുകൾ ആണ് മെസിയേക്കാൾ റൊണാൾഡോ നേടിയത്. പക്ഷേ റൊണാൾഡോയേക്കാൾ 107 അ സ്റ്റിസ്റ്റുകൾ മെസിയുടെ ബൂട്ടിൽ നിന്ന് പിറന്നു. റൊണാൾഡോയേക്കാൾ ടീം മാനാണ് മെസി എന്ന് നിസംശയം പറയാം.
ഗോൾ അടിക്കുകയും ഗോൾ അടിപ്പിക്കാനും ഉള്ള മെസിയുടെ കഴിവ് അപാരമാണ്. ഗോൾ അടിക്കാൻ മെസിയേക്കാൾ കേമൻ റൊണാൾഡോ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഗോളടിപ്പിക്കുന്നത് റൊണാൾഡോ മെസിയുടെ അത്ര പോര. 2015 മെയ് മുതൽ 2025 മെയ് വരെ ഇരുവരുടെയും പ്രകടനം ഇങ്ങനെ:
മെസി | റൊണാൾഡോ |
Games: 525 | Games: 537 ⭐ |
Goals: 408 | Goals: 448 ⭐ |
Assists: 199 ⭐ | Assists: 93 |
Goal contributions: 607 ⭐ | Goal contributions: 541 |
Penalties: 52 | Penalties: 98 ⭐ |
Free-kicks: 48 | Free-kicks: 19 |