Kerala

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലാ സാംസ്‌കാരിക വേദി രൂപീകരിച്ചു

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേ നേതൃത്വത്തില്‍ കലാ സാംസ്‌കാരിക വേദി രൂപീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ചെയര്‍മാനും സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ ധനീഷ് ചന്ദ്രനെ വൈസ് ചെയര്‍മാനായും തെരഞ്ഞെടുത്തു.

സാംസ്‌കാരിക വേദിയുടെ തിരുവനന്തപുരം ജില്ലാ ചെയര്‍മാനായി എംഎം സഫറിനെയും വൈസ് ചെയര്‍മാന്‍മാരായി ഉദയന്‍കുളങ്ങര ശ്രീകുമാര്‍, എംഎസ് രാജേന്ദ്രന്‍, കണ്‍വീനര്‍മാരായി കെ സന്തോഷകുമാര്‍, എസ് ശ്രീകുമാര്‍, കോര്‍ഡിനേറ്റര്‍മാരായി തങ്കം എ രാജന്‍, ജെ എസ് പ്രകാശ് എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന ജില്ലാ ഭാരവാഹികളായ വൈ വിജയന്‍, ബി ജോഷിബാസു, വെള്ളറട രാജേന്ദ്രന്‍, എംഎ ഷിറാസ്ഖാന്‍, സുരേഷ് കുമാര്‍, നസീമ ഇല്യാസ് എന്നിവര്‍ സംസാരിച്ചു.