
ജീവനക്കാരുടെ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തി! ഗുരുതര വെളിപ്പെടുത്തൽ നടത്തിയ ജി.സുധാകരനെതിരെ കേസെടുത്തേക്കും
പോസ്റ്റല്‍ ബാലറ്റില്‍ എൻ.ജി.ഒ യൂനിയൻകാർ വേറെ ആളുകള്‍ക്ക് വോട്ട് ചെയ്യരുതെന്ന് ജി. സുധാകരൻ. കുറച്ചുപേർ അങ്ങനെ ചെയ്യുന്നുണ്ട്. ബാലറ്റ് ഒട്ടിച്ചുതരുന്നതിനാല്‍ അറിയില്ലെന്ന് കരുതരുത്. കെ.എസ്.ടി.എ നേതാവ് ദേവദാസ് ആലപ്പുഴയില്‍നിന്ന് മത്സരിച്ചപ്പോള്‍ ജില്ല കമ്മിറ്റി ഓഫിസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, വെരിഫൈ ചെയ്ത് ഞങ്ങള്‍ തിരുത്തി. ‘ഇനി എന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ല’ എന്നായിരുന്നു ജി.സുധാകരന്റെ പ്രസംഗം.ആലപ്പുഴയില്‍ എൻ.ജി.ഒ യൂനിയൻ പൂർവകാല നേതൃസംഗമത്തിലാണ് ജി.സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു ലക്ഷം കോടിയുടെ ആനുകൂല്യങ്ങൾ തടഞ്ഞ പിണറായി സർക്കാരിനെതിരെ ജീവനക്കാർ കടുത്ത പ്രതിഷേധ ത്തിലാണ്.2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിലും 2021 ന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് പോസ്റ്റൽ വോട്ടിൽ യു.ഡി.എഫിനാണ് പരിപൂർണ മേധാവിത്വം. തുടർഭരണം കിട്ടിയതോടെ ജീവനക്കാരിൽ ഭൂരിഭാഗവും സി പി എം സർവീസ് സംഘടനയിൽ ആയിട്ടും പോസ്റ്റൽ വോട്ടിൽ തിരിച്ചടി നേരിട്ടത് സർക്കാരിനെ ഞെട്ടിച്ചു.
ക്ഷാമബത്ത , ലീവ് സറണ്ടർ, ശമ്പള പരിഷ്കരണം അടക്കം നിരവധി ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞ് വച്ചതിൻ്റെ പ്രതിഷേധം ജീവനക്കാർ പോസ്റ്റൽ വോട്ടിലൂടെ മറുപടി നൽകി എന്ന് വ്യക്തം. പോസ്റ്റൽ വോട്ട് പാർട്ടി ഓഫിസിൽ പൊട്ടിച്ച് നോക്കി വെരിഫൈ ചെയ്തെന്ന ജി. സുധാകരൻ്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവമുള്ളതാണ്. പോസ്റ്റൽ വോട്ടിലെ തിരിച്ചടി നേരിടാനുള്ള സി പി എം നീക്കമാണ് ഇതെന്നാണ് വിലയിരുത്തൽ. ജി.സുധാകരൻ്റെ വെളിപ്പെടുത്തലിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തേക്കും.