Crime

മാനന്തവാടിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു

വയനാട്: മാനന്തവാടിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63) ആണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാത്രിയുണ്ടായ കുടുംബ വഴക്കിനിടയിൽ നെഞ്ചിന് ആഴത്തിൽ മുറിവേറ്റ ബേബിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ ഒന്നിനായിരുന്നു മരണം സംഭവിച്ചത്.

മകൻ റോബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. റോബിൻ തൻറെ അമ്മയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ബേബി തടഞ്ഞെന്നും ഇതിനെ തുടർന്നുള്ള തർക്കത്തിനിടെ പിതാവിന് വെട്ടേറ്റെന്നുമാണ് പ്രതി പോലീസിനോട് വിശദീകരിച്ചത്.

ചോദ്യം ചെയ്യൽ തുടരുകയാണ്. വൈകാതെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവം നടന്ന രാത്രിയിൽ പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന.