
സംസ്ഥാനത്ത് സ്വർണവില ഉയരുന്നു. തുടർച്ചയായ നാലാം ദിവസവും സ്വർണത്തിന് വില വർധിച്ചു. ഇന്ന് മാത്രം ഒരു പവന് 440 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില 73,000 രൂപ കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 73,040 രൂപയാണ്.
ഈ മാസത്തിൽ ആദ്യമായാണ് സ്വർണവില 73,000 രൂപ കടക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 3000 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് മാസം തുടങ്ങിയപ്പോൾ സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് നേരിയ പ്രതീക്ഷ നൽകിയിരുന്നു.
മെയ് ആദ്യ ദിവസങ്ങളിൽ പവന് 1720 രൂപ വരെ കുറഞ്ഞിരുന്നു. ഇതോടെ സ്വർണവില 70,000 രൂപയിൽ താഴേക്ക് വരുമെന്ന് പലരും കരുതി. എന്നാൽ ഇതിന് വിപരീതമായി സ്വർണവില കുതിച്ചുയരുകയാണ്.
ഇന്നത്തെ വിപണി വില അനുസരിച്ച്, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9130 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 7470 രൂപയുമാണ് വില. വെള്ളിയുടെ വിലയും ഇന്ന് ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.
മെയ് മാസത്തിലെ സ്വർണവില ഒറ്റനോട്ടത്തിൽ:
- മെയ് 1: പവന് 1640 രൂപ കുറഞ്ഞു (70,200 രൂപ)
- മെയ് 2: പവന് 80 രൂപ കുറഞ്ഞു (70,040 രൂപ)
- മെയ് 3: വില മാറ്റമില്ല (70,040 രൂപ)
- മെയ് 4: വില മാറ്റമില്ല (70,040 രൂപ)
- മെയ് 5: പവന് 160 രൂപ കൂടി (70,200 രൂപ)
- മെയ് 6: പവന് 2000 രൂപ കൂടി (72,200 രൂപ)
- മെയ് 7: പവന് 400 രൂപ കൂടി (72,600 രൂപ)
- മെയ് 8: പവന് 440 രൂപ കൂടി (73,040 രൂപ)