
മാസപ്പടിക്ക് പിന്നാലെ വ്യാജരേഖയും! വീണ വിജയൻ കുരുക്കിലേക്ക്
മകൾ കമ്പനി തുടങ്ങിയത് അമ്മ കമലയുടെ പെൻഷൻ കൊണ്ടാണെന്ന പിണറായി വിജയൻ്റെ പ്രസ്താവന വീണക്ക് ബാധ്യതയാകുന്നു. കമലയുടെ പെൻഷൻ കൊണ്ട് കമ്പനി തുടങ്ങിയ മകൾ വീണ വായ്പ എന്ന നിലയിൽ കണക്കിൽ കാണിച്ചത് 6 കോടി 15 ലക്ഷം . ഇതിൽ 3.5 കോടിയും വീണ സ്വന്തം നിലയിൽ വായ്പയായി കമ്പനിക്ക് നൽകിയതായാണ് ഓഡിറ്റ് ചെയ്ത കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ 1 .90 ലക്ഷം ധനലക്ഷ്മി ബാങ്കിൽ നിന്നുള്ള വായ്പയാണ്. 78 ലക്ഷം രൂപ കർത്തായുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ്. ഈ വായ്പകൾ എല്ലാം 2021 -22 ഓട് കൂടി തിരിച്ചടച്ചതായും രേഖകൾ സാക്ഷ്യം വഹിക്കുന്നു.
കമ്പനി നിർത്തുമ്പോൾ വീണക്ക് ലഭിക്കാനുള്ള വായ്പ ബാധ്യത അകെ 78 ലക്ഷം മാത്രം. ഇതിൽ കർത്തായുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് എടുത്ത വായ്പ തിരിച്ചടച്ചതായി രേഖകളിലൂടെ തെളിയിക്കാൻ സാധിക്കാത്തതും കമ്പനി കണക്കിൽ കൃത്രിമം കാണിച്ചതായും SFIO യുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
കാരണം വീണയുടെ മാസപ്പടി സംഖ്യ 1.72 കോടി എന്നത് 2.78 കോടി രൂപ എന്ന് നിശ്ചയിക്കപ്പെട്ടു. കൂടാതെ എംപവർ ഇന്ത്യ ക്യാപ്പിറ്റൽ എന്ന കമ്പനിയേക്കുടി പ്രതിപ്പട്ടികയിൽ ഉൾപെടുത്തിയിട്ടുമുണ്ട്. വായ്പ എടുത്ത് തിരിച്ചടച്ചു എന്ന് വ്യാജരേഖയുണ്ടാക്കിയ ഗുരുതര ക്രമക്കേടു കൂടി വീണ വിജയൻ ചെയ്തിരിക്കുന്നു എന്ന് വ്യക്തം.
മാസപ്പടി കൂടാതെ വായ്പയായി ലഭിച്ച തുക തിരിച്ച് നൽകാതെ നൽകിയെന്ന് കണക്കിൽ കാണിച്ച് നടത്തിയ തട്ടിപ്പ് ഗൗരവസ്വഭാവളുള്ളതാണ്. അത് കൊണ്ടാണ് ലോൺ നൽകിയ കമ്പനിയെ കൂടി പ്രതിപട്ടികയിൽ ചേർത്തത്. ഇല്ലാത്ത സേവനത്തിന് പ്രതിഫലം പറ്റിയ പോലെ വായ്പ ആയി സ്വീകരിച്ച പണം തിരികെ നൽകാതെ നൽകി എന്ന് കള്ളക്കണക്ക് നിർമ്മിക്കുകയാണ് വീണ ചെയ്തത്.