
കോട്ടയം തിരുവാതിൽക്കലിൽ ഇരട്ടക്കൊലപാതകം. ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് കൊല്ലപ്പെട്ടത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വീടിന്റെ പിറകിലെ വാതില്‍ കോടാലി ഉപയോഗിച്ച് തകർത്താണ് കൊലപാതകികള്‍ അകത്ത് പ്രവേശിച്ചതെന്നാണ് കരുതുന്നത്.

രണ്ടുപേർക്കും നിരവധി പരിക്കുകള്‍ ഏറ്റിട്ടുണ്ട്. മുഖത്ത് കോടാലി പോലുള്ള ആയുധം വെച്ച് ആക്രമിച്ചതായാണ് അനുമാനിക്കുന്നത്. പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. രക്തംവാര്‍ന്നനിലയിലായിരുന്നു രണ്ടുപേരുടെയും മൃതദേഹങ്ങള്‍. നഗരത്തിൽ പ്രവർത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാർ. വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ ഏതാനും വർഷങ്ങൾക്ക് മുൻപ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.