
പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനു മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം പ്രതികരിച്ചത് കൃത്യമായ മറുപടിയില്ലാതെ. തന്റെ ടീമിനെക്കുറിച്ച് അഭിപ്രായം പറയാൻ തയ്യാറാണ് പക്ഷേ, പാകിസ്താൻ ദേശീയ ടീമിനെക്കുറിച്ച് പരസ്യമായി പറയാൻ താൻ ആളല്ലെന്നാണ് മുൻക്യാപ്റ്റന്റെ മറുപടി.
പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) പത്താം സീസണിൽ പെഷവാർ സാൽമിയെ നയിക്കുന്ന ബാബർ, ടൂർണമെന്റിന് മുമ്പുള്ള ഒരു പത്രസമ്മേളനത്തിൽ മറ്റ് ടീം ക്യാപ്റ്റൻമാർക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു. പിഎസ്എല്‍ കഴിയുന്നതുവരെ ദേശീയ ടീമിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ബാബറിന്റെ നിലപാട്.
ടീമിന്റെ നിലവിലെ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ, നിങ്ങൾ എപ്പോഴാണ് എന്തെങ്കിലും പറയുക? ഒരു ദിവസം മുഴുവൻ ടീം കളി പൂർത്തിയാകുന്നതുവരെ നിങ്ങൾ കാത്തിരിക്കുമോ, – റിപ്പോർട്ടർ ബാബറിനോട് ചോദിച്ചു.
റിപ്പോർട്ടറുടെ സംശയങ്ങൾക്ക് ബാബറിന്റെ മറുപടി ഇങ്ങനെ: തന്റെ മനസ്സിലുള്ളത് പറയാൻ താൻ ഭയപ്പെടുന്നില്ലെന്നും, എന്നാൽ ദേശീയ ടീമിന്റെ കാര്യങ്ങളെക്കുറിച്ച് പരസ്യമായി സംസാരിക്കുക എന്നത് തന്റെ ജോലിയല്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. എനിക്ക് സംസാരിക്കേണ്ടയിടത്ത് ഞാൻ സംസാരിക്കും. എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ പറയില്ല. എനിക്ക് എന്തെങ്കിലും പറയേണ്ടിവരുമ്പോൾ ഞാൻ അത് മുറിക്കകത്ത് പറയും. ഞാൻ ഇവിടെ വന്ന് സോഷ്യൽ മീഡിയയിൽ സംഭവിക്കുന്നതിനെ കുറിച്ച് വലിയ കാര്യമാക്കില്ല. അത് എൻ്റെ ജോലിയല്ല” ബാബർ തിരിച്ചടിച്ചു.
ഏപ്രിൽ 11 വെള്ളിയാഴ്ച റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇസ്ലാമാബാദ് യുണൈറ്റഡ് ലാഹോർ ഖലൻഡേഴ്സിനെ നേരിടുന്നതോടെ പിഎസ്എൽ പത്താം സീസണിന് തുടക്കമാകും. ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ വിവിധ വേദികളിലായി 34 മത്സരങ്ങളുണ്ട്, ഫൈനൽ മെയ് 18 ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കും.
ശനിയാഴ്ചയാണ് ബാബർ ആസ്സാം നായികുന്ന ടീമിന്റെ ആദ്യ മൽസരം.