
National
സൈക്കിള്‍ യാത്രികനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു. അതേ ബസ് മൂലം സൈക്കിള്‍ യാത്രക്കാരനുള്‍പ്പടെ മൂന്ന് പേര്‍ മരണപ്പെട്ടു
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറില്‍ ബസ് മറിഞ്ഞ് മൂന്ന് മരണം. 24 പേര്‍ക്ക് പരിക്കേറ്റു. സൈക്കില്‍ യാത്രികനെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവറിന് ബസിന്റെ നിയന്ത്രണം നഷ്ട്ടപ്പെടുകയായിരുന്നു. അപകടം ഉണ്ടായത്. സൈക്കിള്‍ യാത്രികനുള്‍പ്പടെ മൂന്ന് പേരാണ് മരണപ്പെട്ടത്.
ബല്‍റാംപൂരില്‍ നിന്ന് സിദ്ധാര്‍ത്ഥ്‌നഗറിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകട സമയത്ത് ബസില്‍ 53 പേരോളം ഉണ്ടായിരുന്നു. അപകടം നടന്നതറിഞ്ഞപ്പോള്‍ തന്നെ പോലീസ് സ്ഥലത്തെത്തി നാട്ടുാകരുടെ സഹായത്തോടെ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.