CricketIPLSports

വെടിക്കെട്ട് സെഞ്ചുറിയുമായി പ്രിയാൻഷ് ആര്യ: ചെന്നെയെ തകർത്തെറിഞ്ഞ് പഞ്ചാബ് | IPL 2025 CSK Vs PBKS

ഇൻഡ്യൻ പ്രിമിയർ ലീഗ് 2025. ചെന്നൈ സൂപ്പർ കിംഗ്സ് – പഞ്ചാബ് മത്സരത്തിൽ തകർപ്പൻ ജയവുമായി പഞ്ചാബ് കിംഗ്സ്. ഓപ്പണർ പ്രിയാൻഷ് ആര്യയുടെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ 219 റൺസുകൾ നേടിയ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറുകളിൽ 201 റൺസ് നേടാനേ കഴിഞ്ഞുളളൂ. 18 റൺസുകൾക്ക് പഞ്ചാബ് വിജയിച്ചപ്പോൾ 42 പന്തിൽ 103 റൺസുകൾ നേടിയ പ്രിയാൻഷ് ആര്യ പ്ലേയർ ഓഫ് ദി മാച്ചായി, ഒൻപതു സിക്സുകളും ഏഴു ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു ഈ തകർപ്പൻ ഇന്നിംഗ്സ്.

ചെന്നൈക്കെതിരെ ഒരു ബാറ്റർ നേടുന്ന അതിവേഗ സെഞ്ച്വറിക്ക് ഉടമയായി ഈ പ്രകടനത്തോടെ പഞ്ചാബ് ബാറ്റർ പ്രിയാൻഷ് ആര്യ. എട്ടു ഓവുകൾ പൂർത്തിയാകുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 83 എന്ന സ്കോറിൽ നിന്നിരുന്ന പഞ്ചാബ് നിശ്ചിത 20 ഓവറുകൾ പൂർത്തിയാക്കുമ്പോൾ 219/6 എന്ന നിലയിലെത്തി. മധ്യനിരയിൽ 36 പന്തിൽ 52 റൺസുകൾ നേടി ശശാങ്ക് സിംഗും 19 പന്തിൽ 34 റൺസുകളുമായി മാർക്കോ ജാൻസണും പുറത്താകാതെ നിന്നു.

തുടക്കത്തിൽ വിക്കറ്റുകൾ നേടാൻ കഴിഞ്ഞെങ്കിലും വളരെ മോശം ബോളിംഗ് പ്രകടനമായിരുന്നു ചെന്നൈയുടേത്. രവിചന്ദ്ര അശ്വിൻ, ഖലീൽ അഹമ്മദ് എന്നിവർ 2 വിക്കറ്റ് വീതം നേടിയെങ്കിലും വിട്ടു നൽകിയ റൺസുകൾ പതിനൊന്നിനും മുകളിൽ ശരാശരിയിലായിരുന്നു. രവീന്ദ്ര ജഡേജക്ക് മാത്രമാണ് ഇക്കണോമി റേറ്റ് പത്തിൽ താഴെയായിരുന്നത്. മൂന്നോവർ പന്തെറിഞ്ഞ ജഡേജ 6 റൺനിരക്കിൽ 18 റൺസ് മാത്രമേ വിട്ടു നൽകിയുള്ളൂ.

ഉയർന്ന വിജയലക്ഷ്യത്തിലെക്കുള്ള ചെന്നൈ ബാറ്റിംഗിൽ മികച്ച തുടക്കമാണ് ഓപ്പണർമാരായ രചിൻ രവീന്ദ്രയും ഡിവോൺ കോൺവേയും നൽകിയത്.
36 റൺസുകൾ നേടിയ രചിൻ രവീന്ദ്രയെ പുറത്താക്കിയത് മാക്സ് വല്ലായിരുന്നു തൊട്ടടുത്ത ഓവറിൽ ഋതുരാജ് ഗേയ്ക്വാദും പുറത്തായി. ഇന്നിംഗ്സിൽ രണ്ടു തവണ ജീവൻ വച്ച ശിവം ദുബെ 27 പന്തിൽ 42 റൺസുകൾ കൂട്ടിച്ചേർത്തു.

49 ബോളിൽ 69 റൺസെടുത്ത ചെന്നൈ ടോപ് സ്കോറർ ഡിവോൺ കോൺവേ റിട്ടയേർട് ഔട്ടായി. 5ാം സ്ഥാനത്തിറങ്ങി വമ്പനടികളിലൂടെ 12 പന്തിൽ 27 റൺസുകൾ ധോണി നൽകിയെങ്കിലും വിജയിക്കാൻ സാധിച്ചില്ല. രവീന്ദ്ര ജഡേജയും (9) വിജയ് ശങ്കറും (2 ) പുറത്താകാതെ നിന്നു. ഇന്നിംഗ്സിൻ്റെ രണ്ടാം സെഷനിൽ പഞ്ചാബ് ബോളർമാർ പിടിമുറുക്കിയത് ചെന്നൈയുടെ വിജയലക്ഷ്യത്തിലേകുള്ള യാത്ര മുടക്കി.
ലോക്കി ഫെർഗൂസൻ രണ്ടും ഗ്ലെൻ മാക്സ്വൽ, യാഷ് താക്കൂർ എന്നിവർ ഓരോ വിക്കറ്റും നേടി. നാലു തവണയോളം പഞ്ചാബ് ഫീൽഡർമാർ ക്യാച്ചിനുള്ള അവസരങ്ങൾ പാഴാക്കിയെങ്കിലും വിജയത്തിന് അത് തടസ്സമായില്ല.