
എം.എ ബേബി പാർട്ടി സെക്രട്ടറി ആയതോടെ സിപിഎമ്മിന്റെ ശാക്തിക ചേരിയിൽ മാറ്റം ഉണ്ടാകും. ഭരണത്തിൻ്റെ കാലാവധി തീരുന്നതോടെ പിണറായി യുഗത്തിന് തിരശീല വീഴും. അതിശക്തമായ ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമായതോടെ പിണറായിയുടെ കസേരക്ക് അധിക നാൾ ആയുസ് ഉണ്ടാവില്ല.ഒരു വർഷം മാത്രമാണ് സർക്കാരിന് മുന്നിൽ ഉള്ളത്. അതിൽ തന്നെ 4 മാസത്തോളം പെരുമാറ്റം ചട്ടം ആയിരിക്കും.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ്, നിയമസഭ തെരഞ്ഞെടുപ്പ് എന്നീ 3 തെരഞ്ഞെടുപ്പുകൾ ഒരു വർഷത്തിനിടയിൽ പാർട്ടിക്ക് നേരിടണം.ഭരണ വിരുദ്ധ വികാരം ശക്തമായതോടെ തിരിച്ചു വരവിൻ്റെ ചെറിയ ഒരു പ്രതീക്ഷ പോലും സിപിഎമ്മിനില്ല. പി രാജീവ് ആണ് ബേബിയുടെ വലം കൈ . രാജീവിനോടൊപ്പം ബാലഗോപാലും എം.ബി രാജേഷും ഉണ്ട്. ഷംസീറും ഈ ചേരിക്കൊപ്പം നിൽക്കും. മരുമകൻ മുഹമ്മദ് റിയാസിനോടുള്ള അഭിപ്രായ വ്യത്യാസം ആണ് ഷംസീറിനെ ഇവരോട് അടുപ്പിക്കുന്നത്.
ഇതിന്റെ അലയൊലികൾ മറ്റ് ജില്ലകളിലേക്കും വ്യാപിക്കും. മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന പിണറായിയെ എതിരിടാനുള്ള കരുത്ത് ഈ ചേരിക്കില്ല. അതുകൊണ്ട് കാത്തിരുന്ന് കരുക്കൾ നീക്കും. അതുവരെ പിണറായിയുടെ മൂത്ത ശിപായിയുടെ റോൾ ബേബി വഹിക്കും.ബേബി പാർട്ടി സെക്രട്ടറി ആയതോടെ കൊല്ലം ജില്ലയിലെ പാർട്ടിയിൽ ചിന്ത ജെറോമിൻ്റെ സ്വാധിനം വർദ്ധിക്കും. ബേബിയുടെ അരുമ ശിഷ്യയാണ് ചിന്ത. പാർട്ടി സെക്രട്ടറിയായി ബേബി ചുമതല ഏറ്റതോടെ വിവിധ ചാനലുകളിൽ ബേബി സ്തുതികളുമായി ചിന്ത നിറഞ്ഞു.അതേ സമയം ക്ലിഫ് ഹൗസിലും ചിന്തക്ക് സ്വാധിനമുണ്ട്.
മുകേഷിന് പകരം കൊല്ലം അസംബ്ളി മണ്ഡലത്തിൽ ചിന്ത മൽസരിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. 2 ടേം ആയ മുകേഷ് പല വിധ കാരണങ്ങളാൽ പാർട്ടിക്ക് പോലും താൽപര്യം ഇല്ലാത്ത ആളായി മാറി. സ്വന്തം സ്ഥലമായ കുണ്ടറയിൽ ചിന്ത മൽസരിക്കട്ടെ എന്നാണ് കൊല്ലം മണ്ഡലത്തിൽ കണ്ണ് നട്ടിരിക്കുന്നവർ പറയുന്നത്. വിഷ്ണുനാഥിന്റെ കയ്യിൽ ഇരിക്കുന്ന കുണ്ടറ സേഫല്ല എന്നതു കൊണ്ട് തന്നെ കൊല്ലത്താണ് ചിന്തയുടെ കണ്ണ്. അരുമ ശിഷ്യക്ക് കൊല്ലം സീറ്റ് ഉറപ്പിക്കാൻ പാർട്ടി സെക്രട്ടറിയായ എം.എ ബേബി തന്നെ മുൻകൈയെടുക്കും.