KeralaNews

മത്തിയ്ക്ക് ശേഷം കല്ലുമ്മക്കായുടെ; ജനിതക രഹസ്യം കണ്ടെത്തി ഗവേഷകർ

എറണാകുളം: കല്ലുമ്മക്കായയുടെ ജനിതക രഹസ്യം പുറത്ത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം ആണ് കല്ലുമ്മക്കായുടെ ജനിതക രഹസ്യം കണ്ടെത്തിയത്. ക്രോമസോമിനെ ആധാരമാക്കിയായിരുന്നു പഠനം. കല്ലുമ്മക്കായുടെ കൃഷിയെ വലിയ തോതിൽ സഹായിക്കുന്നതാണ് പുതിയ കണ്ടെത്തൽ.

കഴിഞ്ഞ ദിവസമാണ് പഠനത്തിൻ്റെ വിശദാംശങ്ങൾ സിഎംഎഫ്ആർഐ പുറത്തുവിട്ടത്. പ്രിൻസിപ്പാൾ ഡോ. സന്ധ്യ സുകുമാരൻ്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കല്ലുമ്മക്കായുടെ ജനിതക ശ്രേണീകരണം നടത്തിയത്. കേന്ദ്ര ബയോടെക്‌നോളജി വകുപ്പും പഠനവുമായി സഹകരിച്ചിട്ടുണ്ട്. നേരത്തെ മത്തിയുടെ ജനിതക ഘടനയും ഗവേഷകർ കണ്ടെത്തിയിരുന്നു.

കല്ലുമ്മക്കായ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നത് പരാദ രോഗങ്ങൾ ആണ്. ജനിതക ഘടന കണ്ടെത്തിയതോടെ ഇതിനെ പ്രതിരോധിക്കാൻ കഴിയും എന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ജനിതക ശ്രേണീകരണം സംബന്ധിച്ച ഇത്തരം ഗവേഷണങ്ങൾ ക്യാൻസറുമായി ബന്ധപ്പെട്ട കൂടുതൽ ഗവേഷണങ്ങൾക്കും പ്രയോജനപ്പെടുത്താം. അത് മാത്രമല്ല വെള്ളത്തിലെ മലിനീകരണം സംബന്ധിച്ച പഠനങ്ങളിലേക്കും ഈ കണ്ടുപിടിത്തം വെളിച്ചം വീശുന്നുണ്ട്. വെള്ളത്തിലെ പിഎച്ച് ,താപനില, ലവണാംശം എന്നിവയോട് വളരെ വേഗം പൊരുത്തപ്പെടുന്ന ജീവിയാണ് കല്ലുമ്മക്കായ. അതുകൊണ്ട് തന്നെ ഇവയുടെ ജനിതക ശ്രേണീകരണം വഴി വെള്ളത്തിലെ മലിനീകരണവും കണ്ടെത്താം.

Leave a Reply

Your email address will not be published. Required fields are marked *