
നെയ്മർ പരിക്കിൽ നിന്ന് മോചിതനാകുന്നു. സാൻ്റോസിൻ്റെ പരിശിലന സെക്ഷനിലും നെയ്മർ പങ്കെടുത്തു. ജിമ്മിലും സജീവമാണ് നെയ്മർ.ആറ് മാസത്തെ കരാറിലാണ് ബാല്യകാല ക്ലബ്ബായ സാൻ്റോസിലേക്ക് നെയ്മർ എത്തിയത്.
തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ച നെയ്മർ പിന്നിട് ഫോമിലേക്ക് ഉയർന്നു.സാൻ്റോസിലേക്കുള്ള രണ്ടാം വരവിൽ 3 ഗോളും 3 അസിസ്റ്റും നേടി നെയ്മർ കളം നിറഞ്ഞു. ഇതിനിടയിലാണ് നെയ്മർക്ക് പരിക്കേറ്റത്. ഇതോടെ സാൻ്റോസും മങ്ങി. നെയ്മറുടെ അഭാവത്തിൽ പൊളിസ്റ്റ എ വൺ സെമി ഫൈനലിൽ കൊറിന്ത്യൻസിനോട് സാൻ്റോസ് പരാജയപ്പെട്ടു. ബ്രസീലിയൻ ചാമ്പ്യൻഷിപ്പിൻ്റെ ആദ്യ റൗണ്ട് മൽസരത്തിൽ വാസ്കോ ഡ ഗാമയോടും സാൻ്റോസ് തോൽവി ഏറ്റുവാങ്ങി.
ഏപ്രിൽ 7 ന് ബാഹിയക്കെതിരെയാണ് സാൻ്റോസിൻ്റെ അടുത്ത മൽസരം. എന്നാൽ ഈ മൽസരത്തിൽ നെയ്മർ പങ്കെടുക്കുമോ എന്ന സ്ഥിരികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. ഏപ്രിൽ 14 ന് ഫ്ളുമിനെൻസിനെതിരെ നടക്കുന്ന മൽസരത്തിൽ നെയ്മർ ഇറങ്ങും എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നെയ്മർ ഇറങ്ങിയാൽ സാൻ്റോസ് ജയിക്കും എന്ന അവസ്ഥയാണ് നിലവിൽ. അത്ര മേൽ തൻ്റെ സ്വാധിനം നെയ്മർക്ക് ടീമിൽ ചെലുത്താൻ കഴിയുന്നു.
പരിക്കിൽ നിന്ന് മോചിതനായി മൽസരത്തിനിറങ്ങുന്ന നെയ്മറിൻ്റെ പ്രകടനം ബാഴ്സലോണയും ബ്രസീലും ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയാണ്. കരാർ കാലാവധി കഴിഞ്ഞ് ബാഴ്സലോണയിലേക്ക് നെയ്മർ ചേക്കേറും എന്നാണ് റിപ്പോർട്ട്. നെയ്മറുടെ അഭാവത്തിൽ ലോകകപ്പ് യോഗ്യത മൽസരത്തിൽ അർജൻ്റിനോട് ബ്രസീൽ ദയനിയമായി തോറ്റിരുന്നു. നെയ്മറുടെ മടങ്ങി വരവ് സാൻ്റോസിനും ബ്രസീലിനും കരുത്ത് പകരും എന്ന പ്രതീക്ഷയിലാണ് ആരാധകർ.