CricketIPLSports

ലക്നൗവിന് രണ്ടാം വിജയം: ക്രീസിൽ നിന്നിട്ടും മുംബൈയെ രക്ഷിക്കാനാകാതെ ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ | IPL 2025 MI Vs LSG

ഇൻഡ്യൻ പ്രീമിയർ ലീഗ് 2025 ഇന്നലെ നടന്ന മൽസരത്തിൽ ലക്നൗ ഉയർത്തിയ 203 റൺസുകൾ മറികടക്കാൻ 12 റൺസ് അകലെ വീണ് മുംബൈ ഇൻഡ്യൻസ്.
അവസാന ഓവറിൽ 22 റൺസുകൾ വേണ്ടിയിരുന്ന മുംബൈ ഇൻഡ്യൻസിന് നേടാനായത് പത്തു റൺസുകൾ മാത്രം, ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയും മിച്ചൽ സാൻ്റനറുമായിരുന്നു ക്രീസിൽ.

ആദ്യബാറ്റിംഗിൽ തകർത്തടിച്ച ലക്നൗ ഓപ്പണർമാരായ മിച്ചൽ മാർഷും, ഐഡൻ മർ ക്രമും അർധ സെഞ്ചുറികൾ നേടി. 31 പന്തുകൾ നേരിട്ട മിച്ചൽ മാർഷ് 9 ബൗണ്ടറികളും 2 സിക്സും ഉൾപ്പെടെ 60 റൺസുകളും , മർക്രം 38 പന്തുകളിൽ 53 റൺസും ( 2 ബൗണ്ടറിയും 4 സിക്സും) നേടി. മധ്യനിരയിൽ ആയുഷ് ബദോണി 30, ഡേവിഡ് മില്ലർ 27 റൺസുകൾ സംഭാവന ചെയ്തു.

ക്യാപ്റ്റൻ ഋഷഭ് പന്ത് ഈ മൽസരത്തിലും നിരാശപെടുത്തി, 6 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 2 റൺസുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്, ഹർദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. മുംബൈ ക്യാപ്റ്റൻ ഹർദ്ദിക്ക് പാണ്ഡ്യ അഞ്ചു വിക്കറ്റുകൾ നേടി. ട്രെൻ്റ് ബോൾട്ട് , അശ്വനി കുമാർ, വിഘ്നേഷ് പുത്തൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Mumbai Indians Vs Lucknow Super Giants

മുംബൈ ബാറ്റിംഗിൽ ഓപ്പണർമാരായ വിൽ ജാക്സ് ( 5 ) റയാൻ റിക്കൽടൺ (10) വേഗത്തിൽ പുറത്തായി, തുടർന്ന് ക്രീസിലെത്തിയ നമാം ദിർ സൂര്യകുമാർ യാദവ് സഖ്യം മുംബൈയെ കരകയറ്റി. 24 പന്തിൽ 46 റൺസുകൾ നേടിയ നമാം ദിർനെ ലക്നൗവിൻ്റെ ദിഗ് വേഷ് രതിയാണ് പുറത്താക്കിയത്. 43 പന്തുകളിൽ 67 റൺസ് അടിച്ചെടുത്ത സൂര്യകുമാർ യാദവ് ആവേശ് ഖാൻ്റെ പന്തിൽ പുറത്തായി. മികച്ച റൺ നിരക്കിൽ ചലിച്ചു കൊണ്ടിരുന്നു മുംബൈ സ്കോർ കാർഡ്, ആദ്യ നൂറു റൺസുകൾ പത്തോ വറിൽ ത്തന്നെ നേടിയ മുംബൈ 95 പന്തുകളിൽ 150 റൺസിലേക്കും എത്തി.
തകർത്തടിച്ചു കൊണ്ടിരുന്ന സൂര്യകുമാറിൻ്റെ വിക്കറ്റ് 17 ാം ഓവറിൽ നഷ്ടപ്പെട്ടത് തിരച്ചടിയായി മുംബൈക്ക്.

അവസാന മൂന്ന് ഓവറുകളിൽ 40 റൺസായിരുന്നു മുംബൈക്ക് വേണ്ടിയിരുന്നത്. ശ്രദ്ധൂൽ താക്കൂർ എറിഞ്ഞ 19ാം ഓവറിൽ 7 റൺസുകൾ മാത്രമാണ് നേടാനായത്. അവസാന ഓവറിൽ 22 റൺസ് വിജയലക്ഷ്യം ഉണ്ടായിരുന്നെങ്കിലും ഹർദ്ദിക് പാണ്ഡ്യക്ക് ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ ആദ്യ പന്ത് സിക്സ് പറഞ്ഞി ഹാർദിക് പാണ്ഡ്യ പ്രതീക്ഷ നൽകി രണ്ടാം പന്തിൽ രണ്ട് റൺസുകളെടുത്തു.

മൂന്നാം പന്തിൽ സിംഗിളിന അവസരമുണ്ടായിട്ടും മിച്ചൽ സാൻ്റ്നർക്ക് സ്ട്രൈക് കൊടുത്തില്ല, അവസാന മൂന്നു പന്തുകളിൽ ഒരു റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.
ലക്നൗവിന് 12 റൺസിൻ്റെ വിജയം.