
മെസിക്ക് ഗോൾ. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ മെസിയുടെ മികവിൽ ഇൻ്റർ മിയാമി ഫിലാൽഡെൽഫിയ യൂണിയനെ മറികടന്നു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇൻ്റർ മിയാമി യുടെ ജയം.
23 ആം മിനിട്ടിൽ ടെയ്ലർ നേടിയ ഗോളിൽ ആദ്യ പകുതിയിൽ ഇൻ്റർ മിയാമി മുന്നിട്ട് നിന്നു. രണ്ടാം പകുതിയിൽ പകരക്കാരനായാണ് മെസി ഇറങ്ങിയത്. ഇറങ്ങി രണ്ടാം മിനിട്ടിൽ ഗോൾ നേടി മെസി ഞെട്ടിച്ചു. ഇതോടെ ഇൻ്റർ മിയാമി രണ്ട് ഗോളിന് മുന്നിലായി.
80 ആം മിനിട്ടിൽ ഗാസ്ഡാഗ് ഒരു ഗോൾ മടക്കിയെങ്കിലും മെസിയുടെ ടീമിനെ പരാജയപ്പെടുത്താൻ അത് മതിയായിരുന്നില്ല.അറ്റ്ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഇന്റര്‍ മയാമി 2-1ന് വിജയിച്ച മൽസരത്തിലാണ് മെസിക്ക് പരിക്കേറ്റത്. മത്സരത്തില്‍ മെസ്സി ഗോളും നേടിയിരുന്നു.
പരികേറ്റതിനെ തുടർന്ന് ലോകകപ്പ് യോഗ്യത മൽസരത്തിൽ ഉറുഗ്വേയ്ക്കെതിരെയും ബ്രസിലിനെ തിരെയും മെസി കളിച്ചില്ല. മെസിയുടെ അഭാവത്തിലും അർജൻ്റിന തകർപ്പൻ ജയം നേടി. ഇതിൽ ബ്രസീലിനെതിരെ 4- 1 ൻ്റെ വമ്പൻ ജയമാണ് അർജൻ്റിന നേടിയത്. അർജൻ്റിനയുമായുള്ള ദയനിയ തോൽവിയെ തുടർന്ന് കോച്ചിനെ ബ്രസീൽ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.