CinemaNews

വല്ലാതെ തടിച്ചല്ലോ, അവസരങ്ങൾ കിട്ടുന്നില്ലേ ? ചുട്ട മറുപടി നൽകി ഇനിയ

അമര്‍ അക്ബര്‍ അന്തോണിയിലെ ‘പ്രേമമെന്നാല്‍ എന്താണു പെണ്ണേ’ എന്ന ഗാനം കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്ന നടിയാണ് ഇനിയ. മലയാളിയാണെങ്കിലും തമിഴിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ഇനിയയ്ക്ക് സാധിച്ചിട്ടുണ്ട്. താരത്തിന്റേതായി അടുത്ത് പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം സ്വീറ്റി നോട്ടി ക്രേസിയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രസ് മീറ്റ് നടക്കുന്നതിനിടയിൽ കടുത്ത ബോഡി ഷെയിമിങ് ആണ് താരത്തിന് നേരിടേണ്ടി വന്നത്.

“വരുമ്പോള്‍ നിങ്ങളെല്ലാം മെലിഞ്ഞിട്ടായിരുന്നല്ലോ ? ഇപ്പോള്‍ നന്നായി വണ്ണം വച്ചു. നായികമാര്‍ക്ക് അധികകാലം നിലനില്‍പില്ലാത്ത ഇന്റസ്ട്രിയില്‍ ഈ വണ്ണം കാരണം അവസരം നഷ്ടപ്പെടുന്നുണ്ടോ ? അമ്മ വേഷങ്ങളിലേക്കും ചേച്ചി വേഷങ്ങളിലേക്കും തള്ളപ്പെടില്ലേ” എന്നായിരുന്നു ഒരാളുടെ ചോദ്യം. എന്നാൽ ചിരിയോടെയാണ് ഇനിയ ചോദ്യത്തെ നേരിട്ടത്.

‘എന്റെ കഴിഞ്ഞ രണ്ട് സിനിമകളിലും ഞാന്‍ തന്നെയായിരുന്നു നായിക. അത് നിങ്ങള്‍ കണ്ടില്ലേ ? ഏത് ലോകത്താണ്’ എന്നായിരുന്നു ഇനിയയുടെ മറു ചോദ്യം. എന്നെ സംബന്ധിച്ച് നായിക നടി ആവണം എന്ന നിര്‍ബന്ധമില്ല. നല്ല അഭിനേത്രി എന്നറിയപ്പെടാനാണ് താത്പര്യം. ഒരു നല്ല നടി എപ്പോഴും എല്ലാ വേഷങ്ങളും ചെയ്യാന്‍ തയ്യാറായി നില്‍ക്കണം. നായിക റോളുകള്‍ മാത്രം ചെയ്താല്‍ ഒരു സമയം കഴിഞ്ഞാല്‍ പിന്നെ നമ്മളെ കാണില്ലെന്നും ഇനിയ പറയുന്നു.

എനിക്ക് സമീപകാലത്ത് കാലിനും തോളിനും ഒരു പരിക്ക് സംഭവിച്ചിരുന്നു. അതിന് ലേസര്‍ ട്രീറ്റ്‌മെന്റ് ചെയ്യേണ്ടതായി വന്നു. ആ സമയത്ത് പ്രോപ്പറായി ഡയറ്റ് ചെയ്യാനോ എക്‌സസൈസ് ചെയ്യാനോ സാധിച്ചിരുന്നില്ല. അത് ശരീര വണ്ണം കൂടാന്‍ കാരണമായെന്നും ഇനിയ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *