
മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വീപ്പയില്‍ ഒളിപ്പിച്ചു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.
കഴിഞ്ഞ നാലിനാണ് സൗരഭ് തിവാരി രാജ്പുട്ട് എന്ന മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യ മുസ്‌കാന്‍ റസ്‌തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും ചേര്‍ന്നു കൊലപ്പെടുത്തിയത്.
മൃതദേഹം 15 കഷണങ്ങളാക്കിയശേഷം വീപ്പയില്‍ ഒളിപ്പിച്ച് സിമിന്‍റ് ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തു. മുസ്‌കാനും സാഹിലും ലഹരിക്ക് അടിമകളായിരുന്നുവെന്ന് മുസ്‌കാന്‍റെ കുടുംബം പറഞ്ഞു. ഇത് തടഞ്ഞതാകാം കൊലപാതകത്തിന് കാരണമെന്നാണ് സംശയം.