Crime

ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു

ഇടുക്കി: മറയൂരിൽ മദ്യലഹരിയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി. ചെറുവാട് സ്വദേശി ജഗൻ (32) ആണ് മരിച്ചത്. സഹോദരൻ അരുണിനെ മറയൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. ഇരുവരും ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്.

ഇവർ മദ്യപിച്ച് സ്ഥിരമായി പ്രശ്‌നം ഉണ്ടാക്കുന്നവരാണെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് സന്ധ്യക്ക് ശേഷം മദ്യപിച്ചെത്തിയ ജഗൻ മാതൃസഹോദരിയെ വാക്കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതുപിടിച്ചുമാറ്റാനാണ് അരുൺ ഇടപെട്ടത്. ഇതിന് പിന്നാലെയാണ് ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും ജഗന്റെ കയിലുണ്ടായിരുന്ന വാക്കത്തി പിടിച്ചുവാങ്ങി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. നാട്ടുകാർ അറിയിച്ചത് അനുസരിച്ചാണ് പോലീസെത്തി അരുണിനെ കസ്റ്റഡിയിലെടുത്തത്. ജഗന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.