
- ശുചിമുറിയിലേക്ക് പോകുമ്പോള്‍ കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പന്ത്രണ്ടുകാരിയുടെ മൊഴി
കണ്ണൂർ: പാപ്പിനിശ്ശേരി പാറയ്ക്കലിൽ നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. 12 വയസ്സുകാരിയായ പെൺകുട്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. മരിച്ച കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളാണ് ഈ 12 വയസ്സുകാരി. സ്‌നേഹക്കുറവ് തോന്നിയതിനാലാണ് കൊലപാതകമെന്നാണ് കുട്ടിയുടെ മൊഴി.
ആക്രി പെറുക്കി ഉപജീവനം നടത്തുന്ന തമിഴ്നാട് സ്വദേശികളായ മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു പ്രായം പ്രായമുള്ള പെൺകുഞ്ഞ് യാസികയാണ് മരിച്ചത്. മുത്തുവിന്റെ സഹോദരന്റെ രണ്ടു പെൺമക്കളും ഇവരോടൊപ്പം പാപ്പിനിശ്ശേരിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചുവരികയായിരുന്നു. ഇവരുടെ അച്ഛൻ മരിച്ചുപോയിരുന്നു. മുത്തു-അക്കലമ്മ ദമ്പതികളുടെ ആദ്യ കുഞ്ഞാണ് മരിച്ച യാസിക. ഈ കുഞ്ഞ് ജനിച്ചതിന് ശേഷം സഹോദരന്റെ കുഞ്ഞുങ്ങളോട് സ്നേഹം കുറഞ്ഞുവെന്ന തോന്നലിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്.
കുട്ടി തങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്നിരുന്നുവെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്.