Cinema

വിജയ് ചിത്രം ‘ഗോട്ട്’ ഓടിടിയിലേക്ക്

വിജയ് നായകനായ ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട് ) ഒക്ടോബർ 3 ന് നെറ്റ്ഫ്ലിക്സിലൂടെ ഒ.ടി.ടിയിലേക്കെത്തുന്നു. നെറ്റ്ഫ്ലിക്സിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.

സെപ്റ്റംബർ 6-നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്, മികച്ച പ്രതികരണവും വൻ നേട്ടവുമാണ് ഇതുവരെ ചിത്രത്തിന് ലഭിച്ചത്. റിലീസായ 26 ദിവസം കൊണ്ട് ബോക്സോഫീസിൽ നിന്ന് 460 കോടി രൂപയോളം ആണ് ചിത്രം നേടിയത്. തമിഴിനെ കൂടാതെ മലയാളം,ഹിന്ദി,കന്നഡ,തെലുങ്ക് എന്നീ ഭാഷകളിലെത്തിയ ചിത്രത്തിന്റെ ഇന്ത്യയിലെ കളക്ഷൻ 250 കോടിയാണ്.

വെങ്കട് പ്രഭു സംവിധാനം ചെയ്ത ഈ ആക്ഷൻ-ഫാന്റസി ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിലാണ് എത്തിയിരിക്കുന്നത്. മീനാക്ഷി ചൗധരി, സ്നേഹ എന്നിവരാണ് നായികമാർ. പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, യോഗി ബാബു, വി.ടി.വി. ഗണേഷ്, ലൈല തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് വിതരണം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *