CrimeNational

ഭോപ്പാലില്‍ മൂന്നര വയസുകാരിയോട് അധ്യാപകന്റെ ക്രൂരത

ഭോപ്പാല്‍; മധ്യപ്രദേശിലെ ഭോപ്പാലില്‍ സ്‌കൂള്‍ അധ്യാപകന്‍ പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു. മൂന്നര വയസുകാരിയായ പിഞ്ചു കുഞ്ഞിനെയാണ് നരാധമനായ അധ്യാപകന്‍ പീഡനത്തിനിരയാക്കിയത് .അധ്യാപകനെ കമല നഗര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ പോക്‌സോ സെക്ഷന്‍ 74,75 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മൂന്നര വയസുകാരി പഠിക്കുന്ന വിദ്യാലയത്തിലെ അധ്യാപകനായിരുന്നു പ്രതിയായ കാസിം റെഹാന്‍. ക്ലാസില്‍ ആരുമില്ലാത്ത സമയത്താണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്. രക്ഷിതാക്കള്‍ തന്നെയാണ് കുട്ടിയെ പീഡിപ്പിച്ചതാണെന്ന് കണ്ടെത്തിയത്.

തങ്ങള്‍ സംഭവം അറിഞ്ഞിരുന്നില്ലായെന്നും രക്ഷിതാക്കള്‍ അറിയിച്ചിരുന്നില്ലായെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ വിശദീകരണം നല്‍കിയത്. ഇരയുടെ പ്രായം തീരെ കുറവായതിനാല്‍ തന്നെ പ്രതിയെ പറ്റിയും സംഭവത്തെ പറ്റിയും അറിയാന്‍ സമയമെടുത്തുവെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *