CricketSports

സച്ചിൻ്റെ ടീമിന് 1 കോടി, ലാറയുടെ ടീമിന് 50 ലക്ഷം

ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് T20 ചാമ്പ്യൻമാരായ സച്ചിൻ്റെ ഇന്ത്യൻ ടീമിന് സമ്മാന തുകയായി ലഭിക്കുന്നത് 1 കോടി. റണ്ണർ അപ്പായ ലാറയുടെ വെസ്റ്റ് ഇൻഡീസിന് ലഭിക്കുന്നത് 50 ലക്ഷം രൂപയാണ്.

മത്സരത്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സും പറത്തി 50 പന്തിൽ 74 റണ്‍സുമായി ടോപ് സ്കോററായ അമ്പാട്ടി റായിഡുവിന് മാസ്റ്റര്‍ സ്ട്രോക്ക് അവാര്‍ഡ് ലഭിച്ചു. 50000 രൂപയാണ് സമ്മാനത്തുക. മത്സരത്തില്‍ കൂടുതല്‍ സിക്സുകള്‍ പറത്തിയ താരത്തിനുള്ള 50000 രൂപ സമ്മാനത്തുകയും മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിനുള്ള 50000 രൂപയും റായുഡുവിനാണ്.

ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ താരത്തിനുള്ള പുരസ്കാരം ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗാക്കാരക്കാണ്. 38 ബൗണ്ടറികള്‍ നേടിയ സംഗക്കാരക്ക് അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. ഏറ്റവും കൂടുതല്‍ സിക്സുകള്‍ പറത്തിയ താരത്തിനുള്ള അഞ്ച് ലക്ഷം രൂപയുടെ സമ്മാനത്തുക ലഭിച്ചത് 25 സിക്സുകള്‍ പറത്തിയ ഓസ്ട്രേലിയയുടെ ഷെയ്ന്‍ വാട്സണാണ്.

ഫൈനലിലെ ഗെയിം ചേഞ്ചർമ നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത സ്പിന്നര്‍ ഷഹബാസ് നദീമാണ്. ഗെയിം ചേഞ്ചര്‍ ഓഫ് ദ് മാച്ചിനുള്ള 50000 രൂപ സമ്മാനത്തുകയായി ഷഹബാദ് നദീമിന് ലഭിച്ചു.