News

ഇവനൊന്നും പാട്ടുപാടാൻ വേറെ സ്ഥലമില്ലേ, ഭക്തരോടാണോ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത്: വി.ഡി.സതീശൻ

സി.പി.എമ്മിനോട് കളിച്ചാല്‍ പൊലീസുകാര്‍ സ്റ്റേഷനില്‍ ഉണ്ടാകില്ലെന്നാണ് ഭീഷണിപ്പെടുത്തിയത്. പൊലീസുകാരെ സി.പി.എം ക്രിമിനലുകള്‍ നിലത്തിച്ച് ചവിട്ടിക്കൂട്ടി. അമ്പലത്തില്‍ ഉത്സവത്തിന് ഈക്വിലാബ് സിന്ദാബാദ് വിളിച്ചത് തടഞ്ഞതിനാണ് പൊലീസിനെ ആക്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

സി.പി.എം ഭീഷണിപ്പെടുത്തിയതു പോലെ തന്നെ പൊലീസുകാരെ സ്ഥലം മാറ്റി. കടയ്ക്കല്‍ ക്ഷേത്രത്തില്‍ പുഷ്പനെ അറിയാമോ എന്ന ഗാനമേള നടത്തി. എന്നിട്ട് പിന്നിലുള്ള വീഡിയോ വാളില്‍ അരിവാള്‍ ചുറ്റിക നക്ഷത്രവും ഡി.വൈ.എഫ്.ഐയും സി.പി.എമ്മുമൊക്കെ തെളിയുന്നു. നാണംകെട്ട പാര്‍ട്ടിയാണിത്.

അവിടെ ഒരു സംഘര്‍ഷമുണ്ടാക്കി ബി.ജെ.പി ഇടം ഉണ്ടാക്കിക്കൊടുക്കുക എന്നതാണോ ഇവരുടെ ലക്ഷ്യം. ഇവനൊന്നും പാട്ട് പാടാന്‍ വേറെ സ്ഥലമില്ലേ? അമ്പലത്തിലെ ഗാനമേളയില്‍ ഭക്തജനങ്ങളോടാണോ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത്? ഇവരോടൊക്കെ വേറെ പണി നോക്കാന്‍ പറയണം. ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്. അധികാരത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചതാണ് പ്രശ്‌നം –