
Kerala
നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മണിക്കൂറില്‍ ശക്തമായ മഴ മുന്നറിയിപ്പ്. ശക്തമായ മഴയ്‌ക്കൊപ്പം 40 കിലോമീറ്ററില്‍ തെവരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നവംബര്‍ 17 വരെയാണ് കനത്ത മഴ പ്രഖ്യാപിച്ചതെങ്കിലും മഴ ഇനിയും തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകും. ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യ ബന്ധനത്തിനു പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.