
കോഴിക്കോട്: മകന്റെ മർദനത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കുണ്ടായിത്തോട് ഗിരിഷ് (49) ആണ് മരിച്ചത്. മാര്‍ച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
വിവാഹത്തെക്കുറിച്ചുള്ള തർക്കമാണ് മർദ്ദനത്തിലേക്കും മരണത്തിലേക്കും നയിച്ചത്. ബുധനാഴ്ച രാത്രി ഗിരീഷും മകൻ സനലും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. പിന്നീട് ഉറങ്ങുകയായിരുന്ന ഗീരീഷിനെ സനല്‍ അടിക്കുകയും കട്ടിലില്‍ നിന്ന് താഴെവീണ് തലയ്ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.
പരുക്കേറ്റ ഗിരീഷ് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് മരണം സംഭവിച്ചത്. സനൽ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗീരിഷിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിതാവിനെ മകന്‍ മര്‍ദിച്ചെന്ന പരാതിയില്‍ നല്ലളം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മരണം.